Connect with us

ഒരിക്കൽ കൂടി ഭീതിയുടെ മുൾമുനയിലാഴ്ത്താൻ, 20 വർഷങ്ങൾക്ക് ശേഷം വിനയൻറെ ആകാശഗംഗ 2 തിയേറ്ററുകളിൽ!

Malayalam Breaking News

ഒരിക്കൽ കൂടി ഭീതിയുടെ മുൾമുനയിലാഴ്ത്താൻ, 20 വർഷങ്ങൾക്ക് ശേഷം വിനയൻറെ ആകാശഗംഗ 2 തിയേറ്ററുകളിൽ!

ഒരിക്കൽ കൂടി ഭീതിയുടെ മുൾമുനയിലാഴ്ത്താൻ, 20 വർഷങ്ങൾക്ക് ശേഷം വിനയൻറെ ആകാശഗംഗ 2 തിയേറ്ററുകളിൽ!

ഒരുകാലത്ത് എല്ലാ മലയാള പ്രേക്ഷകരെയും ഏറെ ഭയപെടുത്തിയ ചിത്രമായിരുന്നു ആകാശഗംഗ.ചിത്രം സംവിധാനം ചെയ്തത് വിനയൻ ആയിരുന്നു.ആ കാലത്ത് ഇതുപോലെ ഒരു ചിത്രം ചെയ്ത് വിനയന് ഏറെ പ്രശംസയാണ് തേടിയെത്തിയത്ത്.എന്നത്തേയും എവർ ഗ്രീൻ ഹൊറർ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

1999 ജനുവരി 26 ന് പുറത്തു വന്ന ചിത്രം ഇന്നും ആരാധകർ ഇഷ്ട്ടപെടുന്ന ഹൊറർ ചിത്രങ്ങളിൽ ഒന്ന് തന്നെയാവും.ദിവ്യ ഉണ്ണി, മയൂരി, മുകേഷ് , റിയാസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്നു.ഇപ്പോഴിതാ വിനയന്റെ ആ ചിത്രത്തിൻറെ രണ്ടാം ഭാഗം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.ഒരിക്കൽ കൂടി വിനയൻ മാജിക് പ്രേക്ഷകരെ ഭീതിയിലാഴ്ത്താൻ എത്തിക്കഴിഞ്ഞു.ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടു കൂടിയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അത്രയധികം ബോക്സോഫീസ് ഭയപ്പെടുത്താൻ ആകാംശഗംഗ ആദ്യഭാഗത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിത കാത്തിരിപ്പിന് വിരാമം. ആകാശഗംഗ 2 ന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗം പ്രേക്ഷകരിൽ സൃഷ്ടിച്ച ഭീതിയാണ് , രണ്ടാംഭാഗത്തിനു വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്. ആകാശഗംഗ ആദ്യ ഭാഗത്തെ പോലെ പ്രമുഖ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തിയിരിക്കുന്നത്. മുൻനിര താരങ്ങളോടൊപ്പം‌ യുവതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ന്യൂതന ടെക്നോളജി ഉപയോഗിച്ചാണ് ആകാശഗംഗ 2 ഭാഗം ഒരുക്കിയിരിക്കുന്നത്. ഗ്രാഫിക്സും അറ്റ്മോസ് ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതയാണ്. മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സാണ് ആകാശഗംഗയിലൂടെ വിനയന്‍ ഒരുക്കുന്നത്. ഇത് ചിത്രത്തിന്റ പുറത്തു വന്ന ട്രെയിലറിൽ നിന്നും ടീസറിൽ നിന്നും വ്യക്തമാണ്. ഇതു തന്നെയാണ് ചിത്രം കാണാനുള്ള ആകാംക്ഷ ഉയർത്തിയിരിക്കുന്നത്.ആകാശഗംഗ 2 മലയാള സിനിമയില്‍ ഇതുവരെ വന്ന എല്ലാ ഹൊറര്‍ ചിത്രങ്ങളെക്കാളും വ്യത്യസ്തമായ ഒരനുഭവം തരുന്ന ഒന്നായിരിക്കും എന്നുള്ള ഉറപ്പും സംവിധായകൻ വിനയ നേരത്തെ നൽകിയിട്ടുണ്ട്.

ദിവ്യ ഉണ്ണി, മയൂരി, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, സുകുമാരി, റിയാസ്, രാജൻ പി ദേവ് എന്നിങ്ങനെ അക്കാലത്തെ മലയാളത്തിലെ ഹിറ്റ് താരങ്ങളായിരുന്നു ചിത്രത്തിൽ അണി നിരന്നത്. ഇതുപോലെ തന്നെയാണ് രണ്ടാം ഭാഗത്തിലും. മലയാളത്തിലെ യുവതാരങ്ങളാണ് രണ്ടാംഭാഗത്തിലും അണിനിരക്കുന്നത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. . പുതുമുഖമായ ആരതി നായരാണ് നായിക.രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലെ മറ്റു താരങ്ങൾ. രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

20 വർഷങ്ങൾക്ക് ശേഷമാണ് ആകാശഗംഗ 2 ഭാഗം പുറത്തു വരുന്നത്. മാണിക്യശ്ശേരി തറവാട്ടിൽ കൊല്ലപ്പെടുന്ന ജോലിക്കാരി ഗംഗ എന്ന പെൺകുട്ടി യക്ഷിയായി മാറുന്നതും. ഇവരുടെ വർഷങ്ങളായുള്ള പക വീട്ടലും തുടർന്ന് ആത്മാവിന് മോക്ഷം നൽകി ഒഴിപ്പിക്കുന്നതുമാണ് ആകാശഗംഗയുടെ ആദ്യ ഭാഗത്തിൽ. ഗംഗ എന്ന ദുരാത്മാവിന്റേയും അതിന് ഇരയാകുന്ന മായ എന്ന പെൺകുട്ടിയുടേയും ജീവിത്തിലൂടെയാണ് ചിത്ര കടന്നു പോകുന്നത്. എന്നാൽ രണ്ടാം ഭാഗം ആരംഭിക്കുന്നത് മായയുടെ മകളുടേയും സുഹൃത്തുക്കളുടേയും ജീവിത്തിലൂടെയാണ്.

ആകാശഗംഗ ആദ്യ ഭാഗത്തിന്റെ ഒരു ഹൈലൈറ്റ് മയൂരിയായിരുന്നു. യക്ഷിയായി എത്തിയ താരത്തിന്റെ ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിലും മയൂരിയെ അണിയറ പ്രവർത്തകർ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. തിനാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി ആകാംശഗംഗ 2 ലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ് എന്നുളള പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യ സംഭവമായിരിക്കും. ഇതും ആകാശഗംഗ 2 ഭാഗത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്.

about akashaganga 2

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top