Connect with us

അമ്മയെ കണ്ട് മീനാക്ഷി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ദിലീപ് പറഞ്ഞത് ആ ഒരു കാര്യം മാത്രം; പല്ലിശ്ശേരിയുടെ വാക്കുകള്‍ വീണ്ടും വൈറല്‍!

Malayalam

അമ്മയെ കണ്ട് മീനാക്ഷി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ദിലീപ് പറഞ്ഞത് ആ ഒരു കാര്യം മാത്രം; പല്ലിശ്ശേരിയുടെ വാക്കുകള്‍ വീണ്ടും വൈറല്‍!

അമ്മയെ കണ്ട് മീനാക്ഷി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, ദിലീപ് പറഞ്ഞത് ആ ഒരു കാര്യം മാത്രം; പല്ലിശ്ശേരിയുടെ വാക്കുകള്‍ വീണ്ടും വൈറല്‍!

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ ഓരോ വിശേഷവും അറിയാന്‍ പ്രേക്ഷര്‍ക്ക് അതിയായ താല്പര്യവും ആണ്. മഞ്ജുവും ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ ഇവരുടെ ഏക മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിന് ഒപ്പം പോവുകയായിരുന്നു. ദിലീപിനോട് കാവ്യ മാധവനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത് മീനാക്ഷി ആണെന്നും പറഞ്ഞു കേട്ടിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.

അതേസമയം അടുത്തിടെ ചെന്നൈയില്‍ വെച്ച് മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും കണ്ടുമുട്ടി എന്ന് സിനിമാ എഴുത്തുകാരന്‍ ആ പല്ലിശ്ശേരി പറഞ്ഞിരുന്നു. ആ വാക്കുകള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. അവിടെ ജയറാമിന്റെ കുടുംബമായും ജയറാമിന്റെ കുടുംബമായെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നു കരുതി ജയറാമാണോ ലോക്കല്‍ ഗാര്‍ഡിയന്‍ എന്നുള്ള കാര്യം അറിയില്ല. എന്നാല്‍ സിനിമയുമായി ബന്ധമുള്ള അങ്ങനെ ഒരാള്‍ ഉണ്ട്.

തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോള്‍ മകള്‍ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകള്‍ക്കും അമ്മയെ കാണാന്‍ ആഗ്രഹമുണ്ടായി എന്നാണ് തനിക്ക് ലഭ്യമായ വിവരമെന്ന് പല്ലിശ്ശേരി പറയുന്നു. എത്ര മുറിച്ചു മാറ്റിയാലും രക്ത ബന്ധത്തെ നമുക്ക് മുറിച്ചു മാറ്റുവാന്‍ കഴിയില്ല. വര്‍ഷങ്ങളായി പിരിഞ്ഞിരിക്കുന്ന മകളെ കാണാന്‍ അമ്മയ്ക്കും അമ്മയെ കാണാന്‍ മകള്‍ക്കും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ചും പെണ്‍കുട്ടികളുമായി അടുത്ത് നില്‍ക്കേണ്ടത് അമ്മമാരാണ്.

അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാല്‍ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താല്‍ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സര്‍െ്രെപസായി അമ്മയെ കണ്ടാല്‍ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാല്‍ എന്ത് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോള്‍ പൊട്ടിക്കരയും എന്നെല്ലാം മകള്‍ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റര്‍ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാന്‍ ഇപ്പോള്‍ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാന്‍ പോയാല്‍ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്. അങ്ങനെ മീഡിയേറ്റര്‍ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോള്‍ മദ്രാസിലുണ്ടെന്നും മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു.

അപ്പോള്‍ ദിലീപിന്റെ മറുപടി ഇങ്ങനെയായിരുന്നു; ഞാന്‍ എന്തിന് മടി കാണിക്കണം. ആ കുഞ്ഞിനോട് എന്നെ വിളിക്കാന്‍ പറയൂ. അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോള്‍ വേണമെങ്കിലും കാണാം. അതിന് തടസം നില്‍ക്കാന്‍ ഞാന്‍ ആരുമല്ല എന്നാണ്രേത ദിലീപ് പറഞ്ഞത്. ആ മീഡിയേറ്റര്‍ മീനാക്ഷിയോട് പറഞ്ഞെങ്കിലും ആ കുഞ്ഞിന് അത് വിശ്വാസം ആയില്ല. അങ്ങനെ കുഞ്ഞ് അച്ഛനെ വിളിക്കുന്നു.

ഇങ്ങനെയൊരു സംഭവമുണ്ടെന്നും കാണുന്നതു കൊണ്ട് അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നും ചോദിക്കുന്നു. അങ്ങനെ ചോദിക്കാന്‍ പാടില്ലെന്നും നിങ്ങള്‍ക്ക് അമ്മയ്ക്കും മകള്‍ക്കും എപ്പോള്‍ വേണമെങ്കിലും കാണാമെന്നും എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടില്ലെന്നുമാണ് ദിലീപ് പറഞ്ഞത്. മാത്രമല്ല, ഒരു അകലം എപ്പോഴും നന്നായിരിക്കുമെന്നും നിങ്ങളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഞാന്‍ ഇടപെടുന്നില്ലും ദിലീപ് പറഞ്ഞുവെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നുമാണ് പല്ലിശ്ശേരി പറയുന്നു.

അങ്ങനെയാണ് മീനാക്ഷിയും മഞ്ജുവും തമ്മില്‍ കാണുന്നത്. കണ്ടു മുട്ടിയത് ആരുടെ വീട്ടിലാണെന്നോ എവിടെവെച്ചാണെന്നോ ഒന്നും തന്നെ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഈ വാര്‍ത്ത തന്നത് ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അത് സര്‍െ്രെപസ് ആണ്. ഇന്നലെ വരെ ദിലീപിനെതിരായി നിന്ന രാളുടെ വീട്ടില്‍ വെച്ചാണ് ഇവര്‍ രണ്ട് പേരും കണ്ടു മുട്ടിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നും പല്ലിശ്ശേരി പറയുന്നു. അങ്ങനെ സന്തോഷത്തോടെ മഞ്ജുവും മകളും കണ്ടുമുട്ടി കുറച്ച് നേരം ചെലവഴിച്ച ശേഷം സന്തോഷത്തോടെ പിരിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞഅ നിര്‍ത്തുന്നത്.

More in Malayalam

Trending

Recent

To Top