Connect with us

മഞ്ജു ചേച്ചിയുടെ കാറിന് പിറകെ ഓടി ആരാധിക; പെൺകുട്ടിയോട് ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞത് കേട്ടോ?

Malayalam

മഞ്ജു ചേച്ചിയുടെ കാറിന് പിറകെ ഓടി ആരാധിക; പെൺകുട്ടിയോട് ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞത് കേട്ടോ?

മഞ്ജു ചേച്ചിയുടെ കാറിന് പിറകെ ഓടി ആരാധിക; പെൺകുട്ടിയോട് ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞത് കേട്ടോ?

മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടിയെത്തിയ ആരാധിയോട് വണ്ടി നിര്‍ത്തി സംസാരിച്ച് ലേഡി സൂപ്പർ സ്റ്റാർ. കട ഉദ്ഘാടനത്തിന് ഏരൂർ എത്തിയ മഞ്ജുവിന്റെ കാറിനു പിന്നാലെ പെൺകുട്ടി ഓടിയെത്തുകയായിരുന്നു. പെൺകുട്ടി ഓടി വരുന്നത് കണ്ട് മഞ്ജു വാരിയർ കാർ നിർത്തി കാര്യം തിരക്കി. പക്ഷേ റോഡ് ബ്ലോക്ക് ആകുന്നതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ട് എടുത്തെങ്കിലും വീണ്ടും പെൺകുട്ടി പുറകെ എത്തുകയായിരുന്നു.

കുറച്ചു മുന്നോട്ട് എടുത്ത ശേഷം മഞ്ജു വാരിയർ തന്റെ കാർ റോഡിനരികിലേക്ക് മാറ്റി നിർത്തി പെൺകുട്ടിയെ അടുത്തേക്കുവിളിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്കു കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശം നൽകിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്.

തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നു പെൺകുട്ടി പറഞ്ഞു. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാരിയർ എന്നും പെൺകുട്ടി പറയുന്നു

‘‘രണ്ടു മിനിറ്റ് ചേച്ചിയോട് സംസാരിച്ചോട്ടെ എന്ന് ചോദിച്ചു ചേച്ചി സമ്മതിക്കുകയും ചെയ്തു. ഒരു താരം എന്നതിനപ്പുറം ആരാധിക്കേണ്ട ഒരു വ്യക്തിത്വമാണ് മഞ്ജു ചേച്ചി. എന്റെ അമ്മ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയാണ്. ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്ക്ക് വിഡിയോയിലൂടെ ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് ഞാൻ ചേച്ചിയുടെ പിന്നാലെ ഓടിയത്. അത് മാത്രമല്ല ചേച്ചി വളരെ സ്നേഹവും കരുണയുമുള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് ചേച്ചിയോട് സംസാരിക്കണം എന്നൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു.’’–പെൺകുട്ടി പറയുന്നു

More in Malayalam

Trending