Connect with us

അന്ന് എന്റെ അച്ഛൻ കുറച്ച് വിഷമിച്ചു; ഗൗതമിൽ എനിക്ക് ഇഷ്ടപെട്ട കാര്യം ഇത് !

Movies

അന്ന് എന്റെ അച്ഛൻ കുറച്ച് വിഷമിച്ചു; ഗൗതമിൽ എനിക്ക് ഇഷ്ടപെട്ട കാര്യം ഇത് !

അന്ന് എന്റെ അച്ഛൻ കുറച്ച് വിഷമിച്ചു; ഗൗതമിൽ എനിക്ക് ഇഷ്ടപെട്ട കാര്യം ഇത് !

ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. തമിഴ് ചിത്രങ്ങളിലാണ് തിരിച്ചുവരവിനു ശേഷം മഞ്ജിമ കൂടുതലായും പ്രത്യക്ഷപ്പെട്ടത്. മഞ്ജിമ മോഹൻ നടൻ ​ഗൗതം കാർത്തിക്കുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് മഞ്ജിമ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ​ഗൗതം കാർത്തിക്കിനൊപ്പനമുള്ള ചിത്രങ്ങളും മഞ്ജിമ പങ്കുവെച്ചിട്ടുണ്ട്.

ഞാൻ എത്ര ഭാ​ഗ്യവതി ആണെന്ന് മനസ്സിലാക്കാൻ നീ എന്നെ സഹായിച്ചെന്നും എന്റെ കുറവുകൾ അം​ഗീകരിച്ച് എന്നെ സ്നേഹിക്കുന്നെന്നുമാണ് ​ഗൗതമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മഞ്ജിമ കുറിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരെയും സംബന്ധിച്ചുള്ള ​ഗോസിപ്പും തുടരുകയായിരുന്നു.

രണ്ട് പേരും വിവാഹം കഴിക്കാൻ പോവുന്നെന്നായിരുന്നു പുറത്ത വന്ന ​ഗോസിപ്പുകൾ. ഇത് ശരിയല്ലെന്ന് പിന്നീട് മഞ്ജിമ തന്നെ വ്യക്തമാക്കുകയും ചെയ്തു. ​ഗൗതമിനെക്കുറിച്ച് മഞ്ജിമ അക്കാലത്ത് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ​ഗൗതമുമായി പ്രണയത്തിലാണെന്ന് നടി തുറന്ന് സമ്മതിക്കുന്നില്ലെങ്കിലും ഇതിന്റെ സൂചനകൾ നടി നൽകിയിരുന്നു. ഒരു നൽകിയ അഭിമുഖത്തിലാണ് നടി ​ഗൗതമിനെ പറ്റി സംസാരിച്ചത്.

എനിക്ക് എന്റെ സ്വകാര്യതകൾ സംസാരിക്കാൻ ഇഷ്ടമല്ല. കാരണം ഒരു ബന്ധത്തിൽ രണ്ട് പേർ‌ ഉണ്ടാവും. രണ്ട് കുടുംബങ്ങൾ ഉണ്ടാവും. ഞാൻ ഒരു കാര്യം പറയുമ്പോൾ അത് അവരെക്കൂടി ബാധിക്കുമായിരിക്കും. ഗൗതം വളരെ സത്യസന്ധനാണ്. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്’.

‘വലിയ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ പോലും അവന് ഇൻഡസ്ട്രിയെപറ്റി അധികം അറിയില്ല. ജോലി ചെയ്യുമ്പോൾ ജോലിയെ പറ്റി സംസാരിക്കാം. പക്ഷെ ഓഫ് സ്ക്രീനിൽ ഞാൻ സിനിമയെ പറ്റി അധികം സംസാരിക്കുന്ന ആളല്ല. സാധാരണ സംഭാഷണങ്ങളാണ് എനിക്ക് ഇഷ്ടം. അതാണ് എനിക്ക് അവനിൽ ഇഷ്ടമായത്.

‘അവൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. എന്റെ കുടുംബത്തിന് അവനെ പറ്റി നന്നായി അറിയാം. ഒരു ഫിൽട്ടറുമില്ലാതെ അവനോട് എനിക്ക് സംസാരിക്കാം. എന്ത് സംസാരിച്ചാലും അവൻ എന്നെ ജഡ്ജ് ചെയ്യില്ല. ചില ആൾക്കാർക്ക് ഞാൻ‌ സത്യസന്ധമായി സംസാരിക്കുമ്പോൾ വേദനിക്കും. പക്ഷെ അവന് ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാം’

ഗൗതം കാർത്തിക്കുമായി വിവാഹം കഴിക്കുന്നെന്ന വാർത്തകൾ പരന്നപ്പോൾ കുടുംബം തമാശ ആയാണ് എടുത്തത്. പക്ഷെ എന്റെ അച്ഛൻ കുറച്ച് വിഷമിച്ചു. അദ്ദേഹത്തിന് ഇതൊന്നും ശീലമില്ല. അദ്ദേഹവും ഈ ഇൻഡസ്ട്രിയിൽ തന്നെയാണ്. എല്ലാവരും അദ്ദേഹത്തോട് വിളിച്ച് സംസാരിക്കാൻ തുടങ്ങി. എന്താണ് കല്യാണത്തിന് വിളിക്കാത്തതെന്ന്. ഇത് വിശദീകരിക്കുന്നത് അവർക്ക് ശ്രമകരമായിരുന്നു. അപ്പോൾ അച്ഛൻ കുറച്ച് അസ‍ംതൃപ്തനായി. പക്ഷെ ഇപ്പോൾ അദ്ദേഹം തമാശയായി കാണുന്നു’

എനിക്കിതിന് മുമ്പും റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. അതും കുടുംബത്തോട് സംസാരിച്ചിട്ടുണ്ട്. നിന്റെ ജീവിതമാണ് നീ തീരുമാനമെടുക്കണമെന്നാണ് അവർ പറഞ്ഞത്. പക്ഷെ ഒരു പ്രശ്നം വന്നാൽ നീ തന്നെ അഭിമുഖീകരിക്കണം എന്നും ഞങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് കുടുംബം പറഞ്ഞത്.ഗൗതം തന്റെ ആൺ വെർഷനാണെന്നും മഞ്ജിമ പറഞ്ഞു.

Continue Reading

More in Movies

Trending