Connect with us

ഓശാന ഞായറാഴ്ച ഞനൊരു മാലാഖയെ കണ്ടു , വിജയ് സേതുപതിയെന്ന മാലാഖ – മലയാളി നിർമാതാവിന്റെ കുറിപ്പ് വൈറലാകുന്നു

Malayalam Breaking News

ഓശാന ഞായറാഴ്ച ഞനൊരു മാലാഖയെ കണ്ടു , വിജയ് സേതുപതിയെന്ന മാലാഖ – മലയാളി നിർമാതാവിന്റെ കുറിപ്പ് വൈറലാകുന്നു

ഓശാന ഞായറാഴ്ച ഞനൊരു മാലാഖയെ കണ്ടു , വിജയ് സേതുപതിയെന്ന മാലാഖ – മലയാളി നിർമാതാവിന്റെ കുറിപ്പ് വൈറലാകുന്നു

തമിഴ് ലോകത്തിനു മക്കൾ സെൽവനാണ് വിജയ് സേതുപതി . ആരാധകരോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റമാണ് വിജയ് സേതുപതിക്ക് അങ്ങനെയൊരു വിശേഷണം ലഭിക്കാൻ കാരണം. ഇപ്പോൾ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിജയ് സേതുപതിയുടെ പെരുമാറ്റത്തെ വാനോളം പുകഴ്ത്തുകയാണ് മലയാളി നിർമാതാവ് .

ജയറാം നായകനായ മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ വിജയ് സേതുപതി, തിരക്കഥാകൃത്ത് ജോൺപോൾ സെറ്റിലെത്തിയപ്പോൾ‌ സ്വീകരിച്ചതിനെക്കുറിച്ചുള്ള നിർമാതാവ് ജോളി ജോസഫിന്‍റെ കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പ് വായിക്കാം:

”ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത് . വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്തു ലെനിൻ ഭാരതി സംവിധാനം ചെയ്ത ” മെർകു തുടർചി മലൈ ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും . ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല . കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ , നിർമാതാവ് , കവി , തിരക്കഥാകൃത്ത് , പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ” മാർക്കോണി മത്തായി ” എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും , മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ , കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിങ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത് .. !!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ,ഷൂട്ടിങ് സെറ്റിലേക്ക് …!!

ജോൺ സാർ വന്നതറിഞ്ഞു നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ , സംവിധായകൻ സനൽ കളത്തിൽ , കൺട്രോളർ ബാദുഷ , ആർട്ട് ഡയറക്ടർ സാലു കെ. ജോർജ് , ഡാൻസ് മാസ്റ്റർ പ്രസന്ന , പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും ഓടി വന്നു … കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാരും സെൽഫി എടുക്കൽ , കൈ കൊടുക്കൽ , അങ്ങനെ പൂരം .. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല…ബാദുഷ ഒഴികെ …!!!

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ , എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നൂ വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ …!!! ഞാൻ ചാടിയിറങ്ങി , എന്നെ കണ്ടയുടനെ വന്നു , ” ഹലോ സർ ” കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം , പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ , ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു. ..! വെറുതെയല്ല തമിഴ്നാട് മക്കൾ , നിങ്ങളെ മക്കൾസെൽവം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല , മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല , പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു…!!!”

producer joly joseph about vijay sethupathi

More in Malayalam Breaking News

Trending

Recent

To Top