Connect with us

വില്ലൻ വേഷത്തിലേക്ക് മമ്മൂട്ടിയെ വിളിച്ച് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്; മമ്മൂട്ടിയുടെ മാസ് മറുപടിയിൽ ഉത്തരം മുട്ടി!

Malayalam Breaking News

വില്ലൻ വേഷത്തിലേക്ക് മമ്മൂട്ടിയെ വിളിച്ച് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്; മമ്മൂട്ടിയുടെ മാസ് മറുപടിയിൽ ഉത്തരം മുട്ടി!

വില്ലൻ വേഷത്തിലേക്ക് മമ്മൂട്ടിയെ വിളിച്ച് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്; മമ്മൂട്ടിയുടെ മാസ് മറുപടിയിൽ ഉത്തരം മുട്ടി!

മലയാളം മാത്രമല്ല, ഏത് ഭാഷകളിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ കൈ കളിൽ ഭദ്രമായിരിക്കും. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മാമാങ്കം പ്രമോഷന്റെ തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം മാമാങ്കം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ആയിരുന്നു. ഇപ്പോൾ ചിത്രം തെലുങ്കിൽ ഇറങ്ങുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ ആയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അര്‍ജുന്റെ പിതാവായ അല്ലു അരവിന്ദ് ആണ്. മലയാളത്തിൽ മാത്രമല്ല മാമാങ്ക’ത്തിന് ടോളിവുഡിലും ബ്രഹ്മാണ്ഡ റിലീസ് തന്നെയാണ് എന്ന അക്കാര്യത്തിൽ സംശയമില്ല

മാമാങ്കം പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ അല്ലു അരവിന്ദ് മമ്മൂട്ടിയുമായുള്ള തന്റെ ഒരു പഴയ രസകരമായ അനുഭവം ഏവരുമായും പങ്കുവെച്ചിരിക്കുകയാണ്. അല്ലു അരവിന്ദിന്റെ വാക്കുകൾ ഇങ്ങനെ, “പവൻ കല്യാൺ നായകനായ ഒരു സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ ഞാൻ ഒരിക്കൽ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം, ഈ റോൾ ചെയ്യാൻ നിങ്ങൾ ചിരജീവിയെ ക്ഷണിക്കാൻ ധൈര്യം കാണിക്കുമോ !! ഇല്ലെന്നായിരുന്നു എന്റെ മറുപടി”.താരത്തിന്റെ ഈ ചോദ്യത്തിൽ ഉത്തരം മുട്ടുകയായിരുന്നു അല്ലു അരവിന്ദ്

മമ്മൂട്ടി അന്യ ഭാഷ സിനിമകളിൽ നായക വേഷം അല്ലാതെ മറ്റു വേഷങ്ങൾ പൊതുവെ സ്വീകരിക്കാറില്ല. അതിന്റെ ഒരുദാഹരണം കൂടിയാണ് ഇപ്പോൾ അല്ലു അരവിന്ദിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം മാമാങ്കം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന പരിപാടിയിൽ താരം തമിഴിലായിരുന്നു സംസാരിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ താരത്തിന്റെ പ്രസംഗത്തെ ഏറ്റെടുത്തത്. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം രചിച്ചത് ശങ്കർ രാമകൃഷ്ണനും നിർമ്മിച്ചത് വേണു കുന്നപ്പിള്ളിയും ആണ്. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം നാല് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ആയി എഎത്തുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇതിനി മാമാങ്കത്തിന്.

Mammootty

More in Malayalam Breaking News

Trending

Recent

To Top