Connect with us

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം;ഈ വാക്കുകൾ എഴുതിയത് ഈ സൂപ്പർ താരമെന്ന് കല്യാണി പ്രിയദർശൻ!

Malayalam Breaking News

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം;ഈ വാക്കുകൾ എഴുതിയത് ഈ സൂപ്പർ താരമെന്ന് കല്യാണി പ്രിയദർശൻ!

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം;ഈ വാക്കുകൾ എഴുതിയത് ഈ സൂപ്പർ താരമെന്ന് കല്യാണി പ്രിയദർശൻ!

മോഹൻലാൽ ശ്രീനിവാസൻ ടീം എന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട കൂട്ടുകെട്ടാണ്.ഇന്നും ഇവർ ഒരുമിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ശ്രീനിവാസൻ എഴുതിയ 19 തിരക്കഥയിൽ അഭിനയിച്ചിട്ടുള്ള മോഹൻലാൽ അതിലും ഒരുപാട് കൂടുതൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടും ഉണ്ട്. ശ്രീനിവാസന്റെ മകൻ ആയ വിനീത് ശ്രീനിവാസൻ ഇന്ന് മലയാള സിനിമയിലെ ഒരു താരമാണ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ മക്കളാണിപ്പോൾ താരങ്ങൾ.ഇവർ സിനിമ പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണ്.മലയാള സിനിമക്കിന്നു ഏഴഴകാണ് അല്ലെ..

ഇപ്പോൾ മലയാളത്തിന്റെ താര ചക്രവർത്തി ആയ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും മലയാള സിനിമയിലെ ഓൾ റൗണ്ടർ ആയ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. ഇന്ത്യൻ സിനിമയുടെ തന്നെ മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.ഈ കൂട്ടുകെട്ടിൽ മൊത്തത്തിൽ ഒരു തലമുറ സംഗമം തന്നെ.. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ആണ് ഉണ്ടായതു. മോഹൻലാൽ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ഒരുക്കുന്ന ചിത്രത്തിലൂടെ തന്റെ മകൻ പ്രണവും തന്റെ ആത്മ സുഹൃത്തിന്റെ മകൾ കല്യാണിയും ഒരുമിച്ചു എത്തുകയാണ് എന്ന വിവരം അദ്ദേഹം അറിയിച്ചു.

ഒരു വീഡിയോ രൂപത്തിൽ ആണ് ഈ പ്രഖ്യാപനം വന്നത് എങ്കിലും ചിത്രത്തിന്റെ വിവരങ്ങൾ ആരുടെയോ കൈപ്പടയിൽ എഴുതി ഉണ്ടാക്കിയ രൂപത്തിൽ ആണ് പുറത്തു വിട്ടത്. വളരെ മനോഹരമായി എഴുതിയിരിക്കുന്ന ആ കൈപ്പട കല്യാണിയുടേത് ആണോ എന്ന് കല്യാണിയോട് ഒരാൾ ട്വിറ്ററിലൂടെ ചോദിച്ചപ്പോൾ ആണ് കല്യാണി അത് എഴുതിയത് മോഹൻലാൽ തന്നെയാണ് എന്ന് വെളിപ്പെടുത്തിയത്. ഏതായാലും ലാലേട്ടൻ തന്റെ ഹൃദയം കൊണ്ടെഴുതിയ വാക്കുകൾ കൊണ്ട് തന്നെയാണ് ഹൃദയം എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

നാൽപ്പതു വർഷത്തിന് ശേഷം മലയാളത്തിലെ വമ്പൻ ബാനർ ആയ മെരിലാൻഡ് ഫിലിംസ് ഈ ചിത്രത്തിലൂടെ വീണ്ടും നിർമ്മാണം ആരംഭിക്കുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി നോബിൾ ബാബു തോമസും ഉണ്ട്. അടുത്ത ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ പ്രണവ്- കല്യാണി ടീം അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

kalyani priyadarshan talk bout mohanlal

More in Malayalam Breaking News

Trending

Recent

To Top