Malayalam Breaking News
ആ ആഗ്രഹം യാഥാര്‍ത്ഥ്യ മാകുന്നു; പൃഥ്വിരാജിന്റെ അനുജനായി നന്ദു!
ആ ആഗ്രഹം യാഥാര്‍ത്ഥ്യ മാകുന്നു; പൃഥ്വിരാജിന്റെ അനുജനായി നന്ദു!
ലാല്‍ ജോസിന്റെ ടിവി ഷോയായ നായിക നായകൻ മലയാള ടെലിവിഷനിൽ ഏറെ ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആയിരുന്നു. ഈ ഷോയിലൂടെ വന്ന പലരും ഇന്ന് സിനിമയിൽ സജീവ സാന്നിധ്യമാണ്. നവാഗതനായ സാം സംവിധാനം ചെയ്ത ‘ഓട്ടം’ എന്ന സിനിമയിലൂടെയാണ് നന്ദു ആനന്ദ് സിനിമയിലേക്ക് തുടക്കം കുറിച്ചത്. നന്ദുവിന്റെ രണ്ടാമത്തെ സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ അനുജനായായിട്ട അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് താരം വേഷമിടുന്നത്
ഇപ്പോള്‍ തന്റെ രണ്ടാം ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നന്ദു. ചിത്രീകരണം പുരോഗമിക്കുന്ന അയ്യപ്പനും കോശിയുമാണ് നന്ദുവിന്റെ രണ്ടാം ചിത്രം.പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു. ആ ആഗ്രഹം ഈ സിനിമയിലൂടെ യാഥാർഥ്യമാവുമാകയാണെന്ന് നന്ദു ഫേസ്ബുക്കിൽ കുറിച്ചു
നന്ദുവിന്റെ കുറിപ്പ്…
‘വലിയ സ്വപ്നങ്ങളിലേക്ക് എത്താന്‍ ഒരുപാട് കാലം വേണമെന്നാണ് നമ്മള്‍ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോള്‍ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മള്‍ മറന്നുപോകും.’
‘ആറു വര്‍ഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്‌ക്രീന്‍ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീര്‍ന്നപ്പോഴും മനസില്‍ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയന്‍ചേട്ടനും വന്നത് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവില്‍ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അദ്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവര്‍ക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവര്‍ക്കും നന്ദി.’ നന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.
Nandu Anand