Trailers & Promos
ഇതാ, ചന്ദ്രോത്തെ ചുരിക ചൂര് ! രണ്ടു ഗെറ്റപ്പിൽ മമ്മൂട്ടി ! – പുകഴ് പെറ്റ പകയുടെ തീ കെടാതെ മാമാങ്കം !ട്രെയ്‌ലർ റിവ്യൂ
ഇതാ, ചന്ദ്രോത്തെ ചുരിക ചൂര് ! രണ്ടു ഗെറ്റപ്പിൽ മമ്മൂട്ടി ! – പുകഴ് പെറ്റ പകയുടെ തീ കെടാതെ മാമാങ്കം !ട്രെയ്‌ലർ റിവ്യൂ
By
മാമാങ്കത്തിന് വള്ളുവനാട്ടിൽ നിന്നും ഒരാളെങ്കിലും ഇന്നും വരുന്നുണ്ടെങ്കിൽ പുകഴ് പെറ്റ പകയുടെ തീ കെടാതെ പെണ്ണുങ്ങൾ അവരുടെ മനസ്സിൽ ചിതയൊരുക്കുന്നതുകൊണ്ടാണ് ..അങ്ങനെയുള്ളവരുടെ വയറിലാണ് നീയും ഞാനും പിറന്നത് ! കാത്തിരിപ്പിനൊടുവിൽ ആ മഹാ മാമാങ്കം എത്തിയിരിക്കുകയാണ്. മലയാളകൾ ഒന്നടങ്കം കാത്തിരുന്ന മാമാങ്കം ട്രെയ്‌ലർ ! മാമാങ്കത്തിന്റെ പേരും പെരുമയും വിളിച്ചോതി മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ട്രെയ്‌ലർ ആരംഭിക്കുന്നത് .
കിടിലൻ ആക്ഷൻ രംഗങ്ങളുമായി ആണ് ട്രൈലറിന്റെ വരവ് . ചന്ദ്രോത്ത് തറവാട്ടിലെ ഇളമുറക്കാരും മരുമക്കളുമൊക്കെയാണ് സിനിമയുടെ കാതൽ എന്ന് മനസിലാക്കാൻ സാധിക്കും ട്രെയിലറിൽ നിന്നും .
കാത്തിരിപ്പിനോടുവിൽ മമ്മൂട്ടി, ട്രെയിലറിൽ വിവിധ ലുക്കിലാണ് എത്തിയിരിക്കുന്നത് . ചെറുപ്പം തോന്നുന്ന ലുക്കും താടിയുള്ള പോസ്റ്ററിലും മറ്റും കാണുന്ന ലുക്കും ഉണ്ട് . സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച മാത്രം ട്രെയിലറിൽ ഇല്ല. അത് കാത്തിരിപ്പിന് ദൈർഘ്യം കൂട്ടുകയാണ്.
അനുസിത്താര സിനിമയിലെ ഒരു പ്രധാന സാന്നിധ്യം തന്നെയാണ് എന്ന് മനസിലാക്കാം . പതിവ് പാവം വേഷങ്ങളിൽ നിന്നും നെഞ്ചുറപ്പുള്ള പെണ്ണായാണ് അനു സിത്താര മാമാങ്കത്തിൽ എന്ന് ഉറപ്പായി .
കുട്ടിത്താരം ആണ് നിറഞ്ഞു നൽകുന്നത് . മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന അയോധന അഭ്യാസങ്ങളാണ് മാസ്റ്റർ അച്യുതൻ ചാവാൻ ഒരുങ്ങിക്കോ എന്ന ഡയലോഗിലൂടെ കാഴ്ച വക്കുന്നത് . പ്രാചി തെഹ്‌ലാനും വാൾപ്പയറ്റും അങ്കവുമായി നിറഞ്ഞു നിൽക്കുകയാണ്.
പശ്ചാത്തല സംഗീതത്തിന് കയ്യടിക്കണം . പക്ഷെ ചില ബോളിവുഡ് ചിത്രങ്ങളോട് ഒരു സാമ്യം തോന്നാനും സാധ്യതയുണ്ട് . പ്രാചീന കഥയെങ്കിലും ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ല വേഷ വിധാനങ്ങളിലും മറ്റും . ഇനിയ , സുദേവ് നായർ തുടങ്ങിയവർ ട്രെയിലറിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ട്രെയിലറിന് മുന്നോടിയായി നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാക്കുകൾ വന്നിരുന്നു ;
.കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് promotion കാര്യങ്ങൾ നടത്തുന്നത്…കുറേയേറെ പേർ സ്ഥിരമായി എനിക്ക് social media യിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടു ണ്ട്..നിങ്ങളുടെ ആത്മാർത്ഥ യിലും,ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു….ഇറങ്ങാൻ പോകുന്ന trailer ൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു…
ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ ,മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും,മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രസ്യങ്ങളു മെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന ചോരയുടെ മണമുള്ള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ…
mamankam trailer review