Connect with us

അവതാര്‍ 2വിന്റെ ടീസര്‍ ലീക്കായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

News

അവതാര്‍ 2വിന്റെ ടീസര്‍ ലീക്കായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അവതാര്‍ 2വിന്റെ ടീസര്‍ ലീക്കായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അവതാര്‍ എന്ന സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സിനിമാപ്രേമികള്‍ അവതാര്‍ 2 വിനായി കാത്തിരിക്കുകയാണ്. എന്നാലിപ്പോഴിതാ അവതാര്‍ 2 ടീസര്‍ ലീക്കായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. എച്ച് ഡി മികവുള്ള ഈ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിലിയ തോതിലാണ് പ്രചരിക്കുന്നത്.

ഡോക്ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദ് മള്‍ടിവേള്‍ഡ്‌സ് ഓഫ് മാഡ്‌നെസിനൊപ്പം തിയേറ്ററുകളില്‍ അവതാര്‍ 2വിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തിട്ടില്ല. 1832 കോടി രൂപയാണ് അവതാര്‍ 2വിന്റെ നിര്‍മാണ ചിലവ്. രണ്ടാം ഭാഗം പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും.

നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്.

20വേ സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്.

2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.

More in News

Trending

Recent

To Top