Connect with us

ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും; കുറിപ്പ്

Malayalam

ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും; കുറിപ്പ്

ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും; കുറിപ്പ്

മല്ലിക സുകുമാരന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ മല്ലിക സുകുമാരനെ കുറിച്ച് സിദ്ധു പനക്കൽ ആശംസ അറിയിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് ഇങ്ങനെയാണ്

ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. ചേച്ചിയുടെ സ്നേഹം, വാത്സല്യം അതനുഭവിക്കാൻ തുടങ്ങിയിട്ട് 37 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജീവിതം കൈക്കുമ്പിളിൽ വെച്ചുതന്നു സുകുമാരൻ സാർ. കണ്ടനാൾ മുതൽ ഒരു സഹോദരനെപോലെ ചേർത്ത്പിടിച്ചു ചേച്ചി. 37 വർഷങ്ങൾക്കിപ്പുറവും അന്നത്തേക്കാളും ഒരുപടിമേലെ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു ആ കുടുംബം. അതിൽ കൂടുതൽ എന്തു സുകൃതം വേണം എനിക്ക്.

സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടിൽ താമസ സൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാൽ ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് എനിക്കു തോന്നിയത്.

അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വക നൽകും. പക്ഷെ ചേച്ചി ചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, കോടിയുടുക്കുമ്പോൾ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.

സിനിമയിൽ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് എന്റെ വിശപ്പകറ്റാൻ “അന്നമിട്ടകൈ”ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്. ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവൻ തന്ന മാതാപിതാക്കൾക്കൊപ്പം ജീവിതം തന്ന സുകുമാരൻ സാറിനെയും ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല ജീവിതത്തിൽ എന്നുമായിരുന്നു സിദ്ധു പനക്കലിന്റെ കുറിപ്പ്.

More in Malayalam

Trending

Recent

To Top