Connect with us

ഋഷിയും സൂര്യയും ഒന്നിച്ചുള്ള ആ യാത്ര അവസാനിച്ചത് ഇങ്ങനെ ; സൂര്യ കൈമൾ ശരിയ്ക്കും ബോൾഡ് ആണോ?; മിത്ര ടോക്‌സിക് ആണെങ്കിലും ഈ വിഷാദ രോഗത്തെ പരിഹസിക്കാനാകില്ല; കൂടെവിടെ സീരിയൽ പ്രശ്നങ്ങളും പരിഹാരങ്ങളും!

Malayalam

ഋഷിയും സൂര്യയും ഒന്നിച്ചുള്ള ആ യാത്ര അവസാനിച്ചത് ഇങ്ങനെ ; സൂര്യ കൈമൾ ശരിയ്ക്കും ബോൾഡ് ആണോ?; മിത്ര ടോക്‌സിക് ആണെങ്കിലും ഈ വിഷാദ രോഗത്തെ പരിഹസിക്കാനാകില്ല; കൂടെവിടെ സീരിയൽ പ്രശ്നങ്ങളും പരിഹാരങ്ങളും!

ഋഷിയും സൂര്യയും ഒന്നിച്ചുള്ള ആ യാത്ര അവസാനിച്ചത് ഇങ്ങനെ ; സൂര്യ കൈമൾ ശരിയ്ക്കും ബോൾഡ് ആണോ?; മിത്ര ടോക്‌സിക് ആണെങ്കിലും ഈ വിഷാദ രോഗത്തെ പരിഹസിക്കാനാകില്ല; കൂടെവിടെ സീരിയൽ പ്രശ്നങ്ങളും പരിഹാരങ്ങളും!

പലപ്പോഴും പ്രണയമാണ് പ്രശ്നം , അതുപോലെ പ്രണയം തന്നെ പരിഹാരവും… പ്രാണനെടുക്കാൻ പോലും പ്രണയത്തിനാകും…പക്ഷെ പ്രാണനെടുക്കുന്ന ഈ സ്നേഹത്തിന് പ്രണയം എന്ന വാക്ക് യോജിക്കില്ല, കൂടെവിടെയിൽ ഇപ്പോൾ നടക്കുന്നത് ഒരു ബ്രേക്ക് അപ്പ് സ്റ്റോറി കൂടിയാണ്…

ഋഷിയുടെ കളിക്കൂട്ടുകാരിയായിരുന്നില്ലേ മിത്ര. ഋഷിയ്ക്ക് മിത്ര മാത്രമായിരുന്നു കൂട്ട്. അധികം സോഷ്യലൈസ് ആകുന്ന സ്വഭാവക്കാരൻ ആയിരുന്നില്ലല്ലോ ഋഷി. സൂര്യയോടു പോലും വളരെ ദേഷ്യം പ്രകടിപ്പിച്ച ഋഷി പതിയെ മാത്രമാണ് ഇപ്പോഴുള്ള ഋഷികേശ് ആയത്.

പിന്നെ മിത്ര എന്ന കൂടെവിടെ കഥാപാത്രത്തിന് സ്വഭാവ ദൂഷ്യം എന്ന് വിളിക്കാവുന്ന ചില പ്രശ്നങ്ങൾ ഉണ്ട്. ബാഡ് പേരെന്റിങ് കൊണ്ട് ഉണ്ടാകുന്ന വാശിയും വൈരാഗ്യവുമൊക്കെ മിത്രയിൽ പ്രകടമാണ്. മിത്രയുടെ സ്നേഹവും അവളുടെ സൗകര്യത്തിന് അനുസരിച്ചാണ്. ഇപ്പോൾ തന്റേതാണ് എന്ന് ഉറപ്പിച്ചു വച്ചിരുന്ന ഋഷിയെ തന്നെക്കാൾ താഴെയുള്ള ഒരു പെണ്ണിന് സ്വന്തമാക്കുന്നു എന്ന് കാണുമ്പോഴുള്ള വെറുപ്പും മിത്രയിൽ ഉണ്ട്… മിത്ര എന്ന ഈ കഥാപാത്രത്തെ അത്രയ്ക്ക് വെറുപ്പുളവാക്കും വിധം അഭിനയിക്കാൻ മാൻവി എന്ന താരത്തിന് സാധിക്കുന്നുണ്ട്…

അപ്പോൾ ഞാൻ ഇന്ന് ഈ ഒരു വസ്തുതയിലേക്ക് പറഞ്ഞെത്തിച്ചത്, പ്രണയം നഷ്ടമായാൽ ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്? നഷ്ടപ്രണയം എന്നത് ജീവിതം തന്നെ നശിപ്പിക്കേണ്ടതാണോ?

ഇവിടെ മിത്രയുടെ സ്വഭാവം ഒക്കെ നമുക്കിടയിലുള്ളവരിലും കാണാം.. വാർത്തകളിൽ എല്ലാം ആസിഡ് ഒഴിച്ച കഥകൾ കാണുമ്പോൾ നിങ്ങൾ ഓർക്കുക… ഇതുപോലെയാണ് ഈ വെറുപ്പ് നാശം ഉണ്ടാക്കുന്നത്… പക്ഷെ എന്റെ ചോദ്യം സൂര്യ ഈ ചെയ്തത് ശരിയായിരുന്നോ?

സൂര്യ ശരിയ്ക്കും ബോൾഡ് ആണോ?

സൂര്യ മിത്രയെ കാണാൻ വന്ന ഉദ്ദേശം നല്ലതായിരുന്നു. പക്ഷെ അതിന് കുറച്ചും കൂടി സമയം എടുക്കാമായിരുന്നില്ലേ… നമുക്ക് മറ്റൊരാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം പോലും സമയമാണ്. ചിലപ്പോൾ അവർക്കൊപ്പം ഇരുന്നുകൊണ്ട് മറ്റുചിലപ്പോൾ അവരെ തനിച്ചു വിട്ടുകൊണ്ട്… സമയം കൊടുത്തിരുന്നെങ്കിൽ മിത്ര ഈ ഒരു വിഷാദത്തെ അതിജീവിക്കുമായിരുന്നു.

ഋഷിയെ കുറിച്ച് തന്നെ ഓർത്തുകൊണ്ട് നിന്ന മിത്രയ്ക്ക് അരികിലേക്കാണ് സൂര്യയും ഋഷിയും കടന്നുചെന്നത്. അപ്പോൾ മിത്രയ്ക്ക് അത് കൺട്രോൾ ചെയ്യാവുന്നതിലും വലിയ ഷോക്ക് ആകുമല്ലോ..

പക്ഷെ ശശി മാമൻ കുറച്ച് പെർഫെക്ടഷൻ കൂട്ടി ഓവർ ആക്കി ചാളവാക്കിയപോലെയാണ് ഋഷിയുടെ ഫോട്ടോസ് മിത്രയുടെ റൂമിൽ കാണിച്ചത്. പിന്നെ വർഷങ്ങളായുള്ള ഋഷിയുമായിട്ടുള്ള ബന്ധം… എന്നാലും മിത്ര ഒരിക്കൽ സൂര്യയും ഋഷിയും ഒന്നിച്ചുള്ള സെൽഫി കണ്ടിട്ട് പറഞ്ഞത് ഓർക്കുന്നു./..

” നമ്മൾ തമ്മിൽ ഇങ്ങനെ ഒരു ഫോട്ടോ ഇല്ല അല്ലെ? അങ്ങനെ ഒക്കെ പറഞ്ഞല്ലായിരുന്നോ ആ നീതുവിനെ കൊണ്ട് മിത്ര അന്ന് ഫോട്ടോ എടുപ്പിച്ചത്? ആ അത് വിട്… സീരിയലിൽ ലോജിക്ക് ഇല്ല… !

ഇനി സൂര്യയുടെ ബോൾഡ്നെസ്. കൂടെവിടെ തുടക്കം മുതൽ ഞാൻ റിവ്യൂ ചെയ്തപ്പോൾ പറഞ്ഞിരുന്നു ബോൾഡ് ആയ പഠിക്കാൻ ആഗ്രഹിച്ചു കോളേജിൽ എത്തിയ സൂര്യ കൈമൾ എന്ന്.

ഇപ്പോൾ എനിക്ക് ഒരു ഡൗട്ട് ? എന്താണ് ബോൾഡ്… പലപ്പോഴും സീരിയൽ എന്നല്ല, സിനിമകളിൽ പോലും ബോൾഡ് ആയ സ്ത്രീ കഥാപാത്രത്തെയാണ് തുടക്കം കാണിക്കുന്നത്. നായകന് മുന്നിൽ തർക്കിച്ചു നിൽക്കുന്നു. നായകനെ വെല്ലുവിളിക്കുന്നു. ശത്രക്കളോട് മല്ലിടുന്നു… പിന്നെപ്പോഴോ നായികയുടെ ധീരത കണ്ട് നായകൻ പ്രണയിക്കുന്നു… പ്രണയം മൊട്ടിട്ടു കഴിഞ്ഞാൽ പിന്നെ നായികയുടെ ബോൾഡ് കാരക്ടർ ഒക്കെ എവിടെ പോകുന്നോ എന്തോ?

പിന്നെ ഈ ബോൾഡ് ആയി നിൽക്കുക എന്നാൽ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഉച്ചത്തിൽ സംസാരിക്കാൻ ഒന്നുമല്ല…. ഒരു പ്രശ്നം വരുമ്പോൾ അതിനെ നേരിടുന്ന രീതിയാണ്.. ചിലർ ബഹളം വച്ച് നേരിടും.. അത് കാണുമ്പോൾ തന്നെ ” ഹോ അവളുടെ തന്റെടം കണ്ടോ?” എന്ന് ഒക്കെ ചോദിച്ചു പോകും.. ചിലർ വളരെ നിശബ്ദമായി , സമാധാനപരമായി പ്രശ്ങ്ങളെ അതിജീവിച്ചു കടന്നുവരും… അവർ ആരും ബോൾഡ് എന്ന് വിളിക്കാറില്ല… എന്നാൽ അതും ധീരതയാണ്…

സൂര്യ ഇപ്പോൾ ഈ രണ്ട് രീതിയിലും ഉൾപ്പെടുന്നില്ല… ഋഷി പറയുന്നത് കേൾക്കുക.. അല്ലെങ്കിൽ ടീച്ചർ പറയുന്നത് അനുസരിക്കുക… ഇതാണ് സൂര്യ./. സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാൻ സാധിക്കാത്ത അവസ്ഥ. ഹും.. നമുക്ക് സൂര്യയ്ക്കും സമയം കൊടുക്കാം..

പക്ഷെ , ഇന്നലത്തെ സൂര്യയുടെ എടുത്തുചാട്ടം കൊണ്ട് നഷ്ടമായത് ഒരു നല്ല ഋഷ്യ സീൻ ആയിരുന്നു. അവർ ഒരുമിച്ചൊരു നല്ല ലോങ്ങ് ഡ്രൈവ് പോയിക്കിട്ടി…

അതിനെ കുറിച്ച് ടീച്ചർ പറഞ്ഞതാണ് ശരി.

ഇനി ഋഷി മിത്രയുടെ മുറിയിൽ വച്ച് ഒരുകാര്യം പറയുന്നുണ്ട്..” ഏതു റിലേഷനും ബ്രയ്ക്കപ് ആയി കഴിഞ്ഞാൽ സ്വയം ഒഴിഞ്ഞു പോണം” അതെ തീർച്ചയായും… വളരെ പ്രയാസമാണ് ഈ സംഗതി. പക്ഷെ, ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് പ്രണയം… ഒരു പുസ്തകത്തിലെ ഒരു ചാപ്റ്റർ മാത്രം. ഒരു ചാപ്റ്റർ കൊള്ളില്ല എന്നുകരുതി പുസ്തകം മുഴുവൻ കത്തിച്ചെറിയാനൊന്നും ആരും നിൽക്കരുത്. അപ്പോൾ ഇന്ന് കൂടുതലും ഞാൻ ഫിലോസഫി ആയിപ്പോയി എന്ന് തോന്നുന്നു..

ഇനി ഇന്നത്തെ എപ്പിസോഡ്, മിത്രയുടെ സ്പെയ്സ് കൂടിയതുപോലെ തോന്നുന്നുണ്ട്.. അവിടെ പലരും ഊഹിച്ച പോലെ മിത്രയ്ക്ക് ഡിപ്രഷൻ ആയി.. ഇനി മിത്ര നോർമൽ ആകും വരെ ഋഷി സൂര്യ എൻഗേജ്മെന്റ് നടക്കില്ല… അപ്പോൾ വലിച്ചു നീട്ടാൻ ഓരോരോ കാര്യങ്ങൾ… ഈ സീരിയലുകൾ എല്ലാം ഏകദേശം ഒന്നാണ് എന്ന് ഒന്നും കൂടി ഉറപ്പിക്കാം… കഥാപാത്രങ്ങൾ മാത്രമാണ് മാറുന്നത്,.. കഥ എല്ലാം ഒന്നല്ലേ… അപ്പോൾ രണ്ടുദിവസം കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന സീൻ പ്രതീക്ഷികാം അല്ലെ…

about koodevide

More in Malayalam

Trending

Recent

To Top