Connect with us

തിരികെ എത്തുന്ന അമ്പാടിയ്ക്ക് പിന്നാലെ ഗജനിയും? ; ഇനി ഭയപ്പെടുത്തുന്ന ദിനങ്ങൾ; അമ്മയായറിയാതെ പരമ്പരയിൽ വീണ്ടും ഒരു യുദ്ധം!

Malayalam

തിരികെ എത്തുന്ന അമ്പാടിയ്ക്ക് പിന്നാലെ ഗജനിയും? ; ഇനി ഭയപ്പെടുത്തുന്ന ദിനങ്ങൾ; അമ്മയായറിയാതെ പരമ്പരയിൽ വീണ്ടും ഒരു യുദ്ധം!

തിരികെ എത്തുന്ന അമ്പാടിയ്ക്ക് പിന്നാലെ ഗജനിയും? ; ഇനി ഭയപ്പെടുത്തുന്ന ദിനങ്ങൾ; അമ്മയായറിയാതെ പരമ്പരയിൽ വീണ്ടും ഒരു യുദ്ധം!

അമ്മയറിയാതെ പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്ന ആ അടിപൊളി ദിവസം ഇനി അകലെയല്ല…ട്രെയിനിങ് ക്യാമ്പിൽ നിന്നും അമ്പാടി എത്താൻ ഇനി രണ്ടു ദിവസം കൂടി കാത്തിരിക്കാം. പിന്നെ കഴിഞ്ഞ ദിവസം അനുപമയ്‌ക്ക് നരസിംഹൻ കൊടുത്ത നിർദ്ദേശങ്ങളെല്ലാം നിങ്ങളും കേട്ടല്ലോ… അമ്പാടിയെ ലോക്ക് ചെയ്യാൻ രണ്ടാളും കൂടി ഉണ്ടാക്കുന്ന പ്ലാൻ അത് ഏതായാലും അമ്പാടിയെ കൊല്ലാൻ ഉള്ള പ്ലാൻ തന്നെയാണ്…

തമിഴ്നാട് ബോർഡർ കഴിഞ്ഞുള്ള തട്ടുകട… അവിടെ അമ്പാടി ഇറങ്ങും.. അപ്പോൾ ചെയ്യാൻ വേണ്ടി എന്തൊക്കെയോ അനുപമയ്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്… പിന്നെ മുന്നോട്ട് പോകുമ്പോൾ അമ്പടിയെ കാത്ത് നരസിംഹന്റെ ഗുണ്ടകൾ. അവർക്കരികിൽ എത്തിച്ചു കൊടുക്കൽ മാത്രമാണ് പിന്നെ അനുപമയുടെ ജോലി… അമ്പാടി അവരിൽ നിന്നും എങ്ങനെ രക്ഷപെടുമെന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.

പക്ഷെ ഇവിടെ ഈ പറഞ്ഞാ പ്ലാനിൽ ഏതായാലും ഒരു വ്യത്യാസം വരും. കാരണം സച്ചിയുടെ ശത്രുവാണ് അനുപമ എന്നുള്ളത് സച്ചിയ്ക്കും നരസിംഹനും അറിയാം. അതുകൊണ്ടുതന്നെ അനുപമയ്ക്കും ഒരു പണി പ്രതീക്ഷിക്കാം…

പിന്നെ അനുപമ സച്ചിയേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ…. “സച്ചിദാനന്തൻ…. ദൈവത്തിന്റെ പേരും മൃഗത്തിന്റെ സ്വഭാവവും..”

പിന്നെ കഴിഞ്ഞ എപ്പിസോഡിൽ അലീന അമ്പാടി ഫോൺ കാൾ ഒരു ഹൈ ലൈറ്റ് ആയിരുന്നു…

ഫോൺ ചെയ്തപ്പോൾ അതല്ലെടോ മാഷെ… എന്ന വിളിയെല്ലാം പ്രേക്ഷകർ ആവോളം ആസ്വദിച്ചിട്ടുണ്ട്.. ഇന്ന് അതിന്റെ ബാക്കി ആണ്. പ്രണയവും ബി ജി എമ്മും… എല്ലാം അടിപൊളിയായി കൊണ്ടുപോകുന്നുണ്ട്…

പക്ഷെ ഇതിനിടയിൽ ശങ്കരൻ മാമ ഗജനിയുടെ കാര്യം എടുത്തിടുന്നുണ്ട്. ശരിക്കും ഗജനി വന്നിരുന്നെങ്കിൽ എന്ന് നിങ്ങൾ എത്രപേർ ആഗ്രഹിക്കുന്നുണ്ട്.. അലീന ടീച്ചറെ ഗജനി കുത്തി എന്ന വാർത്ത കണ്ടിട്ടാണ് അമ്പാടി വരുന്നത്. അപ്പോൾ ഉറപ്പായും ഗജനിയെ കാണാൻ അമ്പാടി പോകണം…

അമ്പാടി നാട്ടിൽ എത്തും എന്നതിൽ തർക്കമൊന്നുമില്ല. നരസിംഹന്റെയും അനുപമയുടെയും ഒക്കെ പ്ലാൻ പൊളിച്ചടുക്കിതന്നയാണ് അമ്പാടിയുടെ വരവ്. ഈ വരവിലെ റിസ്ക്ക് മനസിലാക്കിയിട്ടാകണം, അല്ലെങ്കിൽ അനുപമയുടെ ശല്യം കൊണ്ടോ എന്തായാലും അമ്പാടി അലീന എൻഗേജ് മെന്റ് ഉടൻ ഉണ്ടാകും എന്ന സൂചന സോഷ്യൽ മീഡിയ വഴി കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അവർ ഒന്നിച്ചുള്ള ഫോട്ടോസ് നിങ്ങളും കണ്ടതാകുമല്ലോ..

അമ്മയറിയാതെ സീരിയലിലെ മാത്രം ഒരു ഹൈ ലൈറ്റ്, വിശേഷ ദിവസങ്ങളിൽ ഒരു കൊലപാതകം നടക്കും . അമ്പാടി അലീന എൻഗേജ് മെന്റ് ദിവസം ഉടൻ ഉണ്ടെങ്കിൽ ആരാകും തട്ടിപ്പോകാൻ സാധ്യത. അതുമെല്ലാം വരാൻ പോകുന്ന ട്വിസ്റ്റുകളാണ്…

ഈ ട്വിസ്റ്റുകൾക്കിടയിൽ പറയാൻ വിട്ടുപോയ ഒരു കഥകൂടിയുണ്ടല്ലോ… ആ അപർണ്ണ വിനീത് നിഷ്‌ക്കു ലവ് സ്റ്റോറി. ചേച്ചിയും ചേട്ടനും ഫോണിലൂടെ പ്രണയിക്കുമ്പോൾ, ഇവിടെ ആരും കാണാതെ വീട്ടിൽ ഒളിഞ്ഞുകയറി പ്രൊ ലവേർസ് ആകുകയാണ് അപർണ്ണയും വിനീതും. കുഴപ്പമില്ല , എങ്ങനെ പ്രണയിച്ചു തുടങ്ങി എന്ന കഥ ഓർക്കാതിരിക്കാൻ ശ്രമിക്കാം… പക്ഷെ വിനീത് അപർണ്ണയെ മോളെ… വിളിക്കുന്നത് കേൾക്കുമ്പോൾ അയ്യോ … ഇവിടെ ഒരാൾ ഇപ്പോഴും ടീച്ചറെ ടീച്ചറെ എന്നും പറഞ്ഞ് പിന്നാലെ നടക്കുന്നതേയുള്ളു … ഹാ എന്തൊക്കെ കാണണം ഈശ്വരാ…

ഒരുകാര്യം ഒരു അപേക്ഷ, അമ്പാടി തിരിച്ചെത്തുമ്പോൾ ടീച്ചർ അമ്പാടിയെ അപർണ്ണയുടെ പ്രശ്നത്തിൽ വലിച്ചിടാതിരുന്നാൽ മതി… ബാക്കി എന്തും സഹിക്കും… അപർണ വിനീത് അവിടെ എവിടേലും ഇരുന്നു സുഖമായിട്ട് പ്രണയിച്ചോട്ടെ… അവരുടെ കാര്യത്തിൽ ഇനി ടീച്ചറും മാഷും ഇടപെടാൻ പോകേണ്ട.. അല്ലെ… നിങ്ങളും അതല്ലേ ആഗ്രഹിക്കുന്നത്…

about ammayariyathe

Continue Reading
You may also like...

More in Malayalam

Trending

Recent

To Top