Connect with us

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം!; നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?; പോസ്റ്റുമായി ഡബ്ല്യൂസിസി

Malayalam

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷമായെന്നും നീതിക്ക് വേണ്ടി എത്ര കാത്തിരിക്കണമെന്നും ഡബ്ല്യൂസിസി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം! സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വര്‍ഷങ്ങള്‍! വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ നീണ്ട ചരിത്രം! നീതിക്ക് വേണ്ടി ഇനിയും എത്ര നാള്‍ നമ്മള്‍ കാത്തിരിക്കണം?

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 കേരള സര്‍ക്കാരാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. 2019ല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. അന്വേഷണത്തിനിടെ സംസാരിക്കാന്‍ പുരുഷന്‍മാരും സ്ത്രീകളും വിമുഖത കാട്ടിയെതായും ഭയപ്പെട്ട് സംസാരിക്കാത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending