Connect with us

മിന്നൽ അടിച്ചാൽ മിന്നൽ മുരളി ആകുമോ? ടൊവിനോയുടെ മിന്നൽ മുരളിയ്ക്ക് പിന്നിലെ യഥാർത്ഥ കഥയുടെ ചുരുളഴിയുന്നു; യഥാർത്ഥ മുരളി ജീവനോടെയുണ്ട്; ഞെട്ടിക്കുന്ന കഥ!

Malayalam

മിന്നൽ അടിച്ചാൽ മിന്നൽ മുരളി ആകുമോ? ടൊവിനോയുടെ മിന്നൽ മുരളിയ്ക്ക് പിന്നിലെ യഥാർത്ഥ കഥയുടെ ചുരുളഴിയുന്നു; യഥാർത്ഥ മുരളി ജീവനോടെയുണ്ട്; ഞെട്ടിക്കുന്ന കഥ!

മിന്നൽ അടിച്ചാൽ മിന്നൽ മുരളി ആകുമോ? ടൊവിനോയുടെ മിന്നൽ മുരളിയ്ക്ക് പിന്നിലെ യഥാർത്ഥ കഥയുടെ ചുരുളഴിയുന്നു; യഥാർത്ഥ മുരളി ജീവനോടെയുണ്ട്; ഞെട്ടിക്കുന്ന കഥ!

സൂപ്പർ ഹീറോസിനെ കുറിച്ചും അവരുടെ സൂപ്പർ പവേഴ്‌സിനെ കുറിച്ചും കേൾക്കാനും കാണാനും നമ്മൾക്ക് വളരെ ഇഷ്ടമാണ്. എണ്ണം മറ്റ് സൂപ്പർ ഹീറോസിനെ സൃഷ്ടിച്ചു കൊണ്ട് അവരുടെ കഥ വര്ഷം തോറും പറഞ്ഞ് നമ്മളെ കോരിത്തരിപ്പികരാറുണ്ട് മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്‌സും ഡിസി സിനിമാറ്റിക് യൂണിവേഴ്സും., ഹോളിവുഡിലെ അതിമാനുഷിക കഴിവുള്ള നായകരെ കാണുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസിൽ വരുന്ന ഒരു ചോദ്യമുണ്ട്.

എന്നായിരിക്കും മലയാള സിനിമയിൽ ഇങ്ങനെയൊരു അവതാരപ്പിറവിയെന്ന്… ആ അവതാര പിറവിയുടെ പേര് മിന്നൽ മുരളി എന്നാണ് … അതെ നമ്മുടെ കേരളത്തിൽ നിന്നും പിറവി എടുത്തിരിക്കുകയാണ് ഒരു സൂപ്പർ ഹീറോ .ഒരു പ്രത്യേക സാഹചര്യത്തിൽ ജയ്‌സൺ എന്ന തയ്യൽക്കാരന് മിന്നലേൽക്കുന്നതും സൂപ്പർ പവർ ലഭിക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനകഥ. ജയ്‌സന്റെ മിന്നൽ മുരളിയായുള്ള പരിണാമമാണ് പിന്നീട് ചിത്രം പറയുന്നത്.
ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം…

മിന്നൽ മുരളി ചർച്ചയാകുമ്പോൾ മറ്റൊരു കാര്യം കുടി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.. മിന്നലേറ്റാൽ
സൂപ്പർ പവർ ലഭിക്കുമോ? ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നയാണ് … മിന്നലേറ്റാൽ അദ്ഭുത ശേഷി വരുമെന്ന വാദം സമൂഹമാധ്യമങ്ങളിലും മറ്റും ഇടയ്ക്കിടെ തല പൊന്തിക്കാറുണ്ട് . പല വാദങ്ങളും കേൾക്കുമ്പോൾ പോയി മിന്നൽ ഏൽക്കാൻ വരെ തോന്നും … പക്ഷെ ശരിക്കും മിന്നൽ ഏറ്റാൽ എന്ത് സംഭവിക്കും. ?എന്താണ് മിന്നൽ ? നമ്മുക്ക് ഒന്ന് നോക്കിയാല്ലോ

മേഘങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നല്‍ എന്ന് വിളിക്കുന്നത്. മിന്നല്‍ ഉണ്ടാക്കുമ്പോൾ മേഘങ്ങള്‍ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോള്‍ട്ടും പതിനായിരക്കണക്ക് ആംപിയര്‍ ശക്തിയുമുണ്ടിതിന്. ഈ ശക്തമായ വൈദ്യുതി പ്രവാഹത്തോടൊപ്പം വെളിച്ചവും ശബ്ദവും ഉണ്ടാവും, വായുവിന്റെ പ്രതിരോധം മൂലമാണിത്. വെളിച്ചത്തെ മിന്നലെന്നും ശബ്ദത്തെ ഇടി എന്നും നമ്മള്‍ വിളിക്കുന്നു.

ശരീരത്തിലൂടെയുള്ള ശക്തമായ വൈദ്യുത പ്രവാഹത്താല്‍ മിന്നലേറ്റയുടന്‍ അബോധാവസ്ഥയിലാവാനും, പക്ഷാഘാതം സംഭവിക്കാനും, മരണം സംഭവിക്കാനും സാധ്യതയുണ്ട് വൈദ്യുതാഘാതം , ഏറ്റ് തെറിച്ചു വീഴുന്നത് കൊണ്ടുള്ള പരിക്കുകള്‍, ശ്വാസനം നിലയ്കല്‍ , ഹൃദയത്തിന്റെ താളം തെറ്റല്‍, തീവ്രത കൂടിയ പൊള്ളല്‍ അതായത് ഇടി മിന്നല്‍ ഏല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ പൊള്ളല്‍ ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടാവാം . ഇവയുടെ എല്ലാം പരിണിതഫലമായി ജീവഹാനിയോ, താല്‍ക്കാലികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങളോ ഉണ്ടാവാം. അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടും, പലപ്പോഴും ഭാഗ്യം കൊണ്ടും ജീവന്‍ കിട്ടിയാലും പലപ്പോഴും ഇതിന്റെ ബാക്കിപത്രമായി പല തകരാറുകളും ഉണ്ടായേക്കാം.

അതില്‍ ഓര്‍മ്മക്കുറവ്, കാഴ്ചയും കേള്‍വിയും നശിക്കുക, ചെവിയില്‍ മൂളല്‍, തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണപ്പെടുക… മിന്നൽ ഏറ്റതുകൊണ്ടു അൽഭൂതം ശ്കതി കിട്ടുമെന്ന് പറയുന്നത് .അടിസ്ഥാനവുമില്ലാത്ത വാദമാണിതെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും ഒട്ടേറെപ്പേർ ഇടിമിന്നലേറ്റു മരിക്കാറുണ്ട്.

മിന്നലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം സംഭവങ്ങൾ പ്രതിവർഷം ഉടലെടുക്കാറുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം മിന്നലേറ്റു 1,771 പേർ കൊല്ലപ്പെട്ടിരുന്നെന്നാണു കണക്കുകൾ സുചിപ്പിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം വർധനവ് മിന്നൽ മരണങ്ങളിൽ ഉണ്ടായി. ഇടിമിന്നലേറ്റ ശേഷം അദ്ഭുത സിദ്ധികൾ ലഭിച്ചെന്നു പറഞ്ഞു പലയാളുകളും പലകാലങ്ങളിൽ രംഗത്തു വന്നിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. മിന്നൽ ഏറ്റാൽ സൂപ്പർ പവർ ലഭിക്കുമായിരുന്നെങ്കിൽ പിന്നെ എന്ത് എളുപ്പമായിരുന്നു…

മിന്നൽ ഏറ്റാൽ സൂപ്പർ പവർ ലഭിക്കുമോ എന്ന് അറിയില്ല . പക്ഷെ മിന്നൽ ഏറ്റിട്ടും അൽഭൂതകരമായി രക്ഷപെട്ടവരെ കുറിച്ച് കേട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ ഉണ്ട്. ഇന്തൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ കുടയുമായി നടന്നുപോയിരുന്ന വ്യക്തിക്ക് മിന്നലേൽക്കുന്നതിന്റെയും തുടർന്ന് രക്ഷപ്പെടുന്നതിന്റെയും വിഡിയോ ആണിത് .

അബ്ദുൽ റാസിദ് എന്ന 35കാരനാണ് മിന്നലേറ്റത്. ജക്കാർത്തയുടെ വടക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കമ്പനിയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്നു അബ്ദുൽ റാസിദ്. ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് ഇദ്ദേഹത്തിനു മിന്നലേറ്റത്. അവിചാരിതമായി മിന്നലേറ്റു താഴെ വീണ ശേഷം കുറച്ചുനേരം ഇദ്ദേഹം ബോധമില്ലാതെ കിടന്നു. കുറച്ചു നിമിഷത്തെ നടുക്കം വിട്ടുമാറിക്കഴിഞ്ഞപ്പോൾ സഹപ്രവർത്തകർ ഓടി വരികയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അബ്ദുൽ റാസിദ് കൈയിൽ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുകായിരുന്നു. ഇതൊക്കെ വളരെ വിരളമായി മാത്രം നടക്കാറുള്ളതാണ്.

about minnal murali

More in Malayalam

Trending

Recent

To Top