Connect with us

‘അശ്വത്ഥാമാവ് വെറും ഒരു ആന’ അല്ല…, യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്; എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി വിനായകന്‍

Malayalam

മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചതിനായ താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുള്ള പോസ്റ്റുകളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്‍.

‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ പുസ്തകത്തിന്റെ പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണ് വിനായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് വിനായകന്റെ പ്രതികരണം.

അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നും വിനായകന്‍ എഴുതി. ഇതിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് കുറച്ചെങ്കിലും മനസിലാകുന്ന പ്രതികരണമാണിതെന്നാണ് കമന്റുകളില്‍ പറയുന്നത്.

നേരത്തെ താന്‍ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതായും പുസ്തകത്തെക്കുറിച്ച് അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും എന്നാണ് വിവരം.

More in Malayalam

Trending

Recent

To Top