Connect with us

‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’; റിമി ടോമിയോട് വിധു പ്രതാപ്

Malayalam

‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’; റിമി ടോമിയോട് വിധു പ്രതാപ്

‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’; റിമി ടോമിയോട് വിധു പ്രതാപ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായകരാണ് വിധു പ്രതാപും റിമി ടോമിയും. റിയാലിറ്റി ഷോയില്‍ ഒരുമിച്ചാണ് ഇരുവരും ഇപ്പോള്‍ ജഡ്ജസായിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിധു പ്രതാപിനെ കുറിച്ച് റിമി ടോമി ഇന്‍സ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റും അതിന് വിധു നല്‍കിയ മറുപടിയുമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.

തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിധു പ്രതാപ് എന്നു പറഞ്ഞുകൊണ്ടായിരുന്നു റിമി ടോമിയുടെ കുറിപ്പ്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വിധുവിനൊപ്പം നില്‍ക്കുന്ന ചിത്രവും റിമി പങ്കുവെച്ചിരുന്നു.

‘വിധു, നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കിടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാനും കളിയാക്കാനും, അത് ചിലരോടെ നമുക്ക് പറ്റു. എന്നെ എന്നേക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ് നീ. എന്നും ഈ സൗഹൃദമുണ്ടാകണേയെന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു റിമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഇതിന് മറുപടിയായി, ‘നീ എന്നെ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ,’ എന്നായിരുന്നു വിധുവിന്റെ മറുപടി.

റിമിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ പരിപാടിയിലെ നാല് ജഡ്ജുകളിലൊരാളായ ഗായിക സിത്താര കമന്റുമായെത്തി. ‘ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം, വേഗം തിരിച്ചുവിളിച്ചോ,’ എന്നായിരുന്നു സിത്താരയുടെ കമന്റ്. റിമിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായെത്തിയത്. എക്കാലവും ഈ സൗഹൃദം തുടരാനാകട്ടെയെന്നാണ് മിക്ക കമന്റുകളും.

More in Malayalam

Trending

Recent

To Top