Connect with us

ഡബ്ബ് ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടായി തോന്നിയിരുന്നത് ഉര്‍വശിയെ ആണ്; ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണ്

Malayalam

ഡബ്ബ് ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടായി തോന്നിയിരുന്നത് ഉര്‍വശിയെ ആണ്; ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണ്

ഡബ്ബ് ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടായി തോന്നിയിരുന്നത് ഉര്‍വശിയെ ആണ്; ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണ്

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട വ്യക്തിയാണ് ഭാഗ്യ ലക്ഷ്മി. ഇപ്പോഴിതാ ഡബ്ബ് ചെയ്യുന്നതില്‍ ഏറ്റവും ബുദ്ധിമുട്ട് ഉര്‍വശിയ്ക്ക് ആണെന്ന് പറഞ്ഞിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. വളരെ ചെറിയ എക്‌സ്പ്രഷനില്‍ പോലും സംഭാഷണങ്ങളും ഉണ്ടാകുമെന്നതിനാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഉര്‍വശിക്കൊപ്പം എത്തിച്ചേരാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നുവെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.

ലാല്‍ സലാം ഡബ്ബിങിനെത്തിയപ്പോള്‍ ചിത്രത്തില്‍ ഉര്‍വശി ആദ്യഭാഗത്തില്‍ കുസൃതി നിറഞ്ഞ പെണ്‍ക്കുട്ടിയായും രണ്ടാംഭാഗത്തില്‍ വളരെ ഒതുക്കമുള്ള പക്വതയാര്‍ന്ന പെണ്‍കുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോള്‍ വരണമെന്നുമായിരുന്നു വേണു സര്‍ പറഞ്ഞത്. ചില ഡയലോഗുകള്‍ വലുതായി വാ തുറന്നല്ല ഉര്‍വശി അവതരിപ്പിക്കാറ്.

അന്യഭാഷ നടിമാര്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാല്‍ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നത്. അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നു. സിനിമയില്‍ നിന്ന് ഒരിക്കലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതല്‍ കെയര്‍ ചെയ്തിട്ടുള്ളത് സിനിമാക്കാരാണ് എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

അതേസമയം, ഇനി ബിഗ് ബോസില്‍ പോവുമോ എന്ന അവതാരകയുടെ ചോദ്യത്തിന് സംശയം കലര്‍ന്നൊരു മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയത്. ‘ഞാന്‍ ഇല്ലാ എന്ന് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഞാനൊരിക്കലും ചെയ്യില്ലെന്ന് പറഞ്ഞതൊക്കെ കാലം എന്നെ കൊണ്ട് ചെയ്യിപ്പിച്ചു. അതുകൊണ്ട് ഞാനത് പറയില്ല. എന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിച്ചാല്‍ വീട്ടിലിരുന്നപ്പോള്‍ ഭയങ്കര ബോറടിയായിരുന്നു.

ഒരു പണിയും ഇല്ലാതെ ഇരുന്ന് ഇരുന്ന് ബോറടിച്ചപ്പോല്‍ നല്ല പെയിമെന്റ് ലഭിക്കുമെന്ന് അറിഞ്ഞു. ബിഗ് ബോസ് എന്നും കാണുന്ന ആളല്ല ഞാന്‍. എന്റെ മനസിലുണ്ടായിരുന്നത് അവിടെ ചെന്ന് കഴിഞ്ഞാല്‍ കുറേ സ്‌പോര്‍ട്‌സും ഗെയിമും ഒക്കെ ഉള്ളുവെന്നാണ്. ഞാന്‍ അവിടെ ചെന്ന് നമ്മുടെ പ്രായത്തെ ഒക്കെ മറികടന്ന് അതൊക്കെ ചെയ്യണമെന്ന് കരുതി.

പക്ഷേ അതല്ലെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവിടെ ടാസ്‌ക് മാനേജ്‌മെന്റ് എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിന്റേത് മാത്രമാണ്. അവിടെ പരസ്പരം പാര വെക്കുക എന്നുള്ളത് മാത്രമേ ഉള്ളൂ. ഏറ്റവും നന്നായി പാര വെക്കുന്ന ആളാണോ വിജയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top