Malayalam
തങ്കച്ചന്റെ വീട് തേടി ഓട്ടോ തള്ളിക്കൊണ്ട് ലക്ഷ്മി നക്ഷത്ര; സോഷ്യല്‍ മീഡിയില്‍ വൈറലായി വീഡിയോ
തങ്കച്ചന്റെ വീട് തേടി ഓട്ടോ തള്ളിക്കൊണ്ട് ലക്ഷ്മി നക്ഷത്ര; സോഷ്യല്‍ മീഡിയില്‍ വൈറലായി വീഡിയോ
ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാളുമാണ് ലക്ഷ്മി. തന്റെ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വിതുരയില്‍ തങ്കച്ചനെ കാണാന്‍ പോയ കാര്യം പങ്കുവയ്ക്കുകയാണ് ലക്ഷ്മി നക്ഷത്ര.
നിരവധി ടെലിവിഷന്‍ സ്റ്റേജ് ഷോകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ തങ്കച്ചനും സ്റ്റാര്‍ മാജിക്കിലൂടെയാണ് ആരാധക പ്രിയം നേടിയെടുത്തത്.
തങ്കച്ചനെ കാണാന്‍ പോയതിന്റെ വീഡിയോ വ്‌ളോഗിന്റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി തന്റെ യൂട്യൂബ് ചാനലില്‍. തങ്കച്ചന്റെ വീട് തേടി പോകുന്നതും, നാടകീയമായി തങ്കച്ചന്‍ തന്റെ ഓട്ടോയില്‍ ലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വരുന്നതുമൊക്കെയാണ് വീഡിയോയില്‍.
സ്റ്റാര്‍ മാജിക്കില്‍ നിരന്തരം ടാസ്‌കുകള്‍ നല്‍കുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് തങ്കച്ചന്‍ ഓട്ടോറിക്ഷ തള്ളാന്‍ ടാസ്‌ക് കൊടുക്കുന്നതടക്കമുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് ലക്ഷ്മി വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബില്‍ വലിയ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ തങ്കുവിനൊപ്പമുള്ള വീഡിയോക്ക് കഴിഞ്ഞു.