തമിഴില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്. താരത്തിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തല ആരാധകര്‍. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചിത്രം ‘വലിമൈ’യുടെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ചില തിയേറ്ററുകള്‍.
തിരുനെല്‍വേലിയിലെ പ്രമുഖ തിയറ്ററായ റാം മുത്തുറാം സിനിമാസ് ആണ് വലിമൈ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ച ഒരു പ്രധാന സെന്റര്‍. ടിക്കറ്റൊന്നും ഈടാക്കാതെ ആരാധകര്‍ക്കായുള്ള സൗജന്യ പ്രദര്‍ശനമായിരുന്നു ഇത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ തരംഗമാവുന്നുണ്ട്.
‘നേര്‍കൊണ്ട പാര്‍വൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍, ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’യുടെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ...
എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയിലായി. ബംഗളുരു...
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഇരുവരുടെയും പ്രായവും ലുക്കുമാണ്...