Connect with us

മൂന്ന് കോടിയിലധികം രൂപ നികുതി അടയ്ക്കണം; നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി സൂര്യ, ഒടുവില്‍..!!

News

നികുതി ഇളവിനായി തെന്നിന്ത്യന്‍ നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷങ്ങളിലെ നികുതിയിന്മേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു നടന്റെ ഹര്‍ജി.

2011ലാണ് ആദായ നികുതി വകുപ്പ് നടനോട് മൂന്ന് കോടിയിലധികം രൂപ അടക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് നടന്‍ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഈ അപേക്ഷയിന്മേല്‍ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനാണ് ഹര്‍ജി തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഇതിനു മുമ്പ് തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്. പണക്കാര്‍ നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത് എന്തിനാണ്.

50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ട പൗരന്‍മാര്‍ വരെ നികുതി കൃത്യമായി അടക്കുന്നുണ്ട്. അവരാരും ഇളവ് തേടി കോടതിയിലേയ്ക്ക് വരുന്നില്ലല്ലോ എന്ന് ജസിറ്റിസ് എസ് എം സുബ്രഹ്മണ്യം ചോദിച്ചു.

More in News

Trending

Recent

To Top