Connect with us

‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍’; വിവാഹമോചന ശേഷമുള്ള ആദ്യത്തെ കുറിപ്പുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പും ചിത്രവും

News

‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍’; വിവാഹമോചന ശേഷമുള്ള ആദ്യത്തെ കുറിപ്പുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പും ചിത്രവും

‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍’; വിവാഹമോചന ശേഷമുള്ള ആദ്യത്തെ കുറിപ്പുമായി സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പും ചിത്രവും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നടി സാമന്തയുടെ വിവാഹമോചന വാര്‍ത്ത. ഇരുവരും വേര്‍പിരിയുന്നു എന്നുള്ള ഗോസിപ്പുകള്‍ ഏറെക്കാലമായി നടക്കുന്നുണ്ടായിരുന്നു എങ്കിലും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടി സാമന്ത തന്നെയാണ് ഇരുവരും വേര്‍പിരിയുന്നു എന്നുള്ള വാര്‍ത്ത അറിയിച്ചത്.

എന്നാല്‍ ഇപ്പോഴിതാ വിവാഹമോചിതയായ ശേഷം സാമന്ത ഷെയര്‍ ചെയ്ത കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നഷ്ടപ്രണയത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു കുറിപ്പാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. വെളുത്ത കോട്ടണ്‍ ഗൗണ്‍ ധരിച്ചുള്ള ഫോട്ടോ പങ്കുവയ്ക്കുകയായിരുന്നു സാമന്ത.

സാമന്ത തന്റെ പുതിയ ഫോട്ടോയ്ക്ക് ക്യാപ്ഷനായിട്ടാണ് കുറിപ്പും എഴുതിയിരിക്കുന്നത്. നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍ എന്ന തുടങ്ങുന്ന വരികളോടെയാണ് കുറിപ്പ്. പര്‍വതങ്ങളിലും പാറക്കെട്ടുകളിലും കുന്നിന്‍ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്ദം. നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകള്‍. താഴ്‌വരയില്‍ അലയടിക്കുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഗാനം. പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ് എന്നും കുറിപ്പില്‍ സാമന്ത പറയുന്നു.

സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത് 2017 ഒക്ടോബറിലാണ്. ഏറെ ആഘോഷിക്കപ്പെട്ട താര ദമ്പതിമാരായിരുന്നു നാഗചൈതന്യയും സാമന്തയും. അതുകൊണ്ടുതന്നെ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനവും എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. സാമന്തയും നാഗചൈതന്യയും വേര്‍പെടുത്തിയത് ആരാധകര്‍ക്കും നിരാശയായി.

More in News

Trending

Recent

To Top