മലയാളികളെ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ഹരം കൊള്ളിക്കാൻ നീരജ് മാധവ് ; ദക്ഷിണേന്ത്യക്കുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ‘നമ്മ സ്റ്റോറീസ്’ ഗാനം സൂപ്പര്‍ ഹിറ്റ് ; ഒപ്പം മറ്റ് റാപ്പർമാരും !
മലയാളികളെ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ഹരം കൊള്ളിക്കാൻ നീരജ് മാധവ് ; ദക്ഷിണേന്ത്യക്കുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ‘നമ്മ സ്റ്റോറീസ്’ ഗാനം സൂപ്പര്‍ ഹിറ്റ് ; ഒപ്പം മറ്റ് റാപ്പർമാരും !
മലയാളികളെ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ ഹരം കൊള്ളിക്കാൻ നീരജ് മാധവ് ; ദക്ഷിണേന്ത്യക്കുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ‘നമ്മ സ്റ്റോറീസ്’ ഗാനം സൂപ്പര്‍ ഹിറ്റ് ; ഒപ്പം മറ്റ് റാപ്പർമാരും !
ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ചുകൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്‌ളിക്‌സ്’ എന്ന ഹാഷ്ടാഗില്‍ നിരവധി പ്രൊമോഷന്‍ പരിപാടികള്‍ നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ ദിവസങ്ങളിലായി തുടങ്ങിയിട്ടുണ്ട്.
നമ്മ സ്‌റ്റോറീസിന് വേണ്ടി ഇറങ്ങിയ പുതിയൊരു ദക്ഷിണേന്ത്യന്‍ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത് . മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ പ്രശസ്തരായ യുവ റാപ്പര്‍മാര്‍ അണിനിരക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
തമിഴില്‍ നിന്ന് അറിവും മലയാളത്തില്‍ നിന്ന് നീരജ് മാധവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രത്യേകതകളും നടീനടന്മാരെയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഓരോ റാപ്പര്‍മാരും തങ്ങളുടെ ഭാഗം ചെയ്തിരിക്കുന്നത്. അക്ഷയ് സുന്ദറാണ് റാപ്പ് സംവിധാനം ചെയതിരിക്കുന്നത്.
കുറച്ച് അടിപൊളിയും വേറെ ലെവലും കിറക്കാസുംം സക്കാത്തസും പറയാന്‍ കാത്തിരുന്നോളൂ, കാരണം നിങ്ങളുടെ സ്‌ക്രീനുകള്‍ക്ക് തീ പിടിക്കാന്‍ പോകുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് കുറിച്ചത്.
കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്ത് എന്ന പേരില്‍ ട്വിറ്ററില്‍ പുതിയ പേജ് ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളും സീരിസുകളും കൂടുതലായി പ്ലാറ്റ്‌ഫോമിലെത്തിക്കാനുള്ള പദ്ധതിയാണ് നമ്മ സ്റ്റോറീസ് നമ്മ നെറ്റ്ഫ്‌ളിക്‌സെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ വളരെ പോപ്പുലറായ ചില സീരിസിലെ കഥാപാത്രങ്ങളെ സൗത്ത് ഇന്ത്യന്‍ സ്‌റ്റൈലിലും പശ്ചാത്തലത്തിലും അണിയിച്ചൊരുക്കി കൊണ്ടുള്ള പോസ്റ്ററുകളും നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു.
നാര്‍കോസ്, മണി ഹീസ്റ്റ്, സെക്സ് എജ്യുക്കേഷന്‍, സ്ട്രേഞ്ചര്‍ തിംഗ്സ്, എമിലി ഇന്‍ പാരിസ്, ബോജാക്ക് ഹോഴ്സ്മാന്‍ എന്നീ സീരിസുകളിലെ പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളായിരുന്നു ഇത്തരത്തില്‍ വന്നത്.
മോഹൻലാലും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയും ഒരേ ഫ്രെയിമിൽ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് രണ്ടുപേരും...
നിരവധി ആരാധകരുള്ള നടിയാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം...