Connect with us

ചേച്ചിക്ക് എന്നോട് എന്താണ് ഇത്ര വൈരാഗ്യം!? ഫാന്‍സ് പേജുകളില്‍ വഴക്ക് നടക്കുന്നതിനിടെ മൃദുലയോട് ചോദ്യവുമായി റബേക്ക സന്തോഷ്; വൈറലായി വാക്കുകള്‍

Malayalam

ചേച്ചിക്ക് എന്നോട് എന്താണ് ഇത്ര വൈരാഗ്യം!? ഫാന്‍സ് പേജുകളില്‍ വഴക്ക് നടക്കുന്നതിനിടെ മൃദുലയോട് ചോദ്യവുമായി റബേക്ക സന്തോഷ്; വൈറലായി വാക്കുകള്‍

ചേച്ചിക്ക് എന്നോട് എന്താണ് ഇത്ര വൈരാഗ്യം!? ഫാന്‍സ് പേജുകളില്‍ വഴക്ക് നടക്കുന്നതിനിടെ മൃദുലയോട് ചോദ്യവുമായി റബേക്ക സന്തോഷ്; വൈറലായി വാക്കുകള്‍

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മൃദുല വിജയും റബേക്ക സന്തോഷും. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ലൈവ് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഭാര്യയ്ക്ക് ശേഷം പൂക്കാലം വരവായില്‍ സംയുക്തയായി മികച്ച പ്രകടനമാണ് മൃദുല കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കസ്തൂരിമാനില്‍ കാവ്യയായാണ് റെബേക്ക എത്തിയത്. അവതാരകയായും താരമെത്തിയിരുന്നു. റെബേക്കയും മൃദുലയും ഒരുമിച്ച് ലൈവിലെത്തിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ മൃദുലയും റെബേക്കയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അടുത്തിടെയായിരുന്നു മൃദുലയോട് ഇതേക്കുറിച്ച് ആരാധിക ചോദിച്ചത്. ഞങ്ങള്‍ തമ്മില്‍ യാതൊരുവി പ്രശ്നങ്ങളുമില്ലെന്നുള്ള മറുപടിയായിരുന്നു മൃദുല നല്‍കിയത്. ഒരുമിച്ച് ലൈവ് വീഡിയോയിലെത്തിയപ്പോഴും ഇതേക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. നമ്മള്‍ തമ്മില്‍ വഴക്കാണ്, വൈരാഗ്യമുണ്ട് എന്നൊക്കെയാണ് കുറേപേര്‍ പറഞ്ഞത്. ചേച്ചിക്ക് എന്നോട് എന്താണ് ഇത്ര വൈരാഗ്യമെന്നായിരുന്നു റെബേക്ക മൃദുലയോട് ചോദിച്ചത്.

ഞങ്ങള്‍ തമ്മില്‍ ഒരു വൈരാഗ്യവുമില്ല. എത് എനിക്കൊരു ഫാന്‍ അയച്ചതായിരുന്നു. ചേച്ചി നിങ്ങള്‍ തമ്മില്‍ വഴക്കാണോയെന്നായിരുന്നു ചോദ്യം. ഇല്ലെന്നുള്ള മറുപടിയാണ് ഞാന്‍ കൊടുത്തത്. ഇതാരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞ് ഫാന്‍സുകാര്‍ വലിയ വഴക്കിലാണ് എന്ന് ആരാധിക പറഞ്ഞിരുന്നു. ആകെപ്പാടെ മൃദുലച്ചേച്ചിയെ കണ്ടത് ഒരു പ്രാവശ്യമാണ്. ഏതോ ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച്. തിരുവനന്തപുരത്ത് വെച്ചാണ് ഷൂട്ടിംഗെങ്കില്‍ പലരും കാണാറുണ്ട്. അങ്ങനെ പോലും ഞങ്ങള്‍ കണ്ടിട്ടില്ല എന്നാണ് താരം പറഞ്ഞത്.

അതേസമയം, മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകനായ യുവ കൃഷ്ണയുമായുള്ള മൃദുലയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുവ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മൃദുല പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. തന്റെ കല്യാണ പുടവ ഒരുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

അഞ്ഞൂറു മണിക്കൂറുകള്‍, പത്തോളം ജോലിക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃദുലയുടെ കല്യാണ പുടവ ഒരുക്കുന്നത്. ജൂലൈയില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് താരങ്ങള്‍ മുന്നേ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വീണ്ടും പിടിമുറുക്കിയ സാഹചര്യത്തില്‍ വിവാഹം മാറ്റവെയ്ക്കുമോ നീണ്ടു പോകുമോ എന്നിങ്ങനെയുള്ള സംശയങ്ങളായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ജൂലൈയില്‍ തന്നെ വിവാഹം നടക്കുമെന്നാണ് യുവ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

ഒരേ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ തന്നെ ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന് നിരവധി പേരാണ് ചോദിച്ചിരുന്നത്. എന്നാല്‍ രണ്ടു പേരുടേയും കുടുംബങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് വിവാഹമാണിതെന്നാണ് യുവയും മൃദുലയും പറയുന്നു. മൃദുലയേയും യുവയേയും ഒരുമിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നടി രേഖ സതീഷ് ആണ്. സ്‌ക്രീനില്‍ രണ്ടു പേരുടേയേും അമ്മയായി അഭിനയിക്കുന്ന താരമാണ് രേഖ. ആദ്യം മൃദുലയുടെ വീട്ടില്‍ പോയി അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു.

ഒരു ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയതിന് ശേഷം അവളെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണ് ഞാന്‍. അച്ഛനോടും അമ്മയോടും കാര്യം സൂചിപ്പിച്ചാല്‍ നല്ലതാണെന്ന് മൃദുല പറഞ്ഞു. ഇപ്പോഴെ വേണോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് സംസാരിക്കാന്‍ പറഞ്ഞു. അന്നാണ് ആദ്യമായി വീട്ടില്‍ പോവുന്നത്. അവിടെ എല്ലാവരെയും കണ്ടു, സംസാരിച്ചു, കാപ്പിയൊക്കെ കുടിച്ചു. വീട്ടുകാര്‍ എന്ത് വിചാരിക്കുമെന്ന് കരുതി പറയാന്‍ ഞാന്‍ മടിച്ചു.

യാത്ര പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി, വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ഛാ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ മോനെ ഇരിക്കൂ എന്നായി അച്ഛന്‍. ഇല്ല പോയിട്ട് തിരക്കുണ്ട്, മൃദുലയെ എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. അഭിപ്രായം എന്താണെങ്കിലും എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് സൂചിപ്പിച്ച് വേഗം ഇറങ്ങി. അവര്‍ തമ്മില്‍ പരസ്പരം നോക്കി നില്‍ക്കുന്ന സമയത്താണ് ഞാന്‍ അവിടെ നിന്ന് കാര്യം പറഞ്ഞ് രക്ഷപ്പെട്ടതെന്നും യുവ പറഞ്ഞിരുന്നു.

അതേസമയം മിക്ക നടിമാരേയും പോലെ വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കുമോ എന്ന് ചോദിക്കുന്നവരോട് ഇല്ലെന്നാണ് മൃദുല നല്‍കുന്ന മറുപടി. വിവാഹ ശേഷവും അഭിനയ രംഗത്തുണ്ടാകുമെന്ന് താരം പറയുന്നു. നേരത്തെ മൃദലയുടെ സഹോദരിയായ പാര്‍വതി വിവാഹ ശേഷം അഭിനയം നിര്‍ത്തിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തേയും ഒരുപാട് സനേഹിക്കുന്ന വ്യക്തിയാണ് മൃദുല. യുവയ്ക്കാകട്ടെ അഭിനയം കഴിഞ്ഞാല്‍ പിന്നെ ഇഷ്ടമുള്ളത് മാജിക്കും മെന്റലിസവുമാണ്.

സ്റ്റാര്‍ മാജിക് വേദിയില്‍ തന്റെ കഴിവുകള്‍ യുവ പ്രകടിപ്പിച്ചിട്ടുണ്ട്.മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ജന മനസില്‍ ഇടം നേടിയ താരമാണ് യുവ. മൃദുലയാകട്ടെ പൂക്കാലം വരവായിലെ കരുത്തുറ്റ നായികയാണ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. സിനിമയിലൂടെയാണ് മൃദുല അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളിലേക്ക് എത്തുന്നത്. 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ് മൃദുല വിജയ്.

More in Malayalam

Trending

Recent

To Top