Connect with us

റോഡ് തടയാനും നാട്ടുകാരെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കാനും ഇവിടെ വേറെ ആള്‍ക്കാരുണ്ട്, നിങ്ങളാരാ? കിട്ടിയ അണികളെയും സംഘടിപ്പിച്ച് നേരേ സ്‌പോട്ടിലെത്തി; അവിടെ എത്തിയപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ കോണ്‍ഗ്രസുകാരേ…

Malayalam

റോഡ് തടയാനും നാട്ടുകാരെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കാനും ഇവിടെ വേറെ ആള്‍ക്കാരുണ്ട്, നിങ്ങളാരാ? കിട്ടിയ അണികളെയും സംഘടിപ്പിച്ച് നേരേ സ്‌പോട്ടിലെത്തി; അവിടെ എത്തിയപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ കോണ്‍ഗ്രസുകാരേ…

റോഡ് തടയാനും നാട്ടുകാരെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കാനും ഇവിടെ വേറെ ആള്‍ക്കാരുണ്ട്, നിങ്ങളാരാ? കിട്ടിയ അണികളെയും സംഘടിപ്പിച്ച് നേരേ സ്‌പോട്ടിലെത്തി; അവിടെ എത്തിയപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ കോണ്‍ഗ്രസുകാരേ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസും റോഡുകളും. എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡ് ഉപരോധം മുതലാണ് കോണ്‍ഗ്രസിന്റെ കഠിനമായ സമരമുറകള്‍ പൊതു ജനങ്ങള്‍ കണ്ടു തുടങ്ങുന്നത്. ആദ്യം ജോജു ആയിരുന്നെങ്കില്‍ ഇപ്പോള്‍ പൃഥ്വിരാജ് ആണ്. ‘നട്ടെല്ലു പണയം വെയ്ക്കാത്ത നടന്‍’ എന്നൊരു ചെല്ലപ്പേര് പൃഥ്വിരാജിന് ഉള്ളതു കൊണ്ടു തന്നെ പണ്ടേ താരത്തിനോട് ഒരു ഇഷ്ടക്കുറവ് ചില ആളുകള്‍ക്കുണ്ടല്ലോ.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ഇതൊന്നുമല്ല, പൃഥ്വിരാജിന്റെ കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയപ്പോള്‍ റോഡ് തടഞ്ഞ് സിനിമ ചിത്രീകരിച്ചുവെന്ന്. ഇത് കേട്ട് കോണ്‍ഗ്രസുകാര്‍ അടങ്ങിയിരിക്കുമോ..? ഞരമ്പുകളില്‍ ചോര തിളച്ചു തുടങ്ങി. പിന്നെ ഒന്നും നോക്കിയില്ല. കിട്ടിയ അണികളെയും സംഘടിപ്പിച്ച് നേരേ വിട്ടു ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക്. അവിടെ എത്തിയപ്പോള്‍ കാര്യങ്ങളില്‍ വീണ്ടും ട്വിസ്റ്റ്. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. സിനിമയില്‍ പോലുമില്ലാത്ത ട്വിസ്റ്റ് കണ്ട് സിനിമാക്കാര്‍ തന്നെ വാപൊളിച്ച് നില്‍ക്കേണ്ട അവസ്ഥയായിരുന്നു.

കുറച്ച് നാളുകളായി റോഡ് ഉപരോധിച്ചും വാഹനം തടഞ്ഞ് നിര്‍ത്തി ഗതാഗത കുരുക്കുണ്ടാക്കി ജനങ്ങളെ പൊരിവെയിലത്ത് നിര്‍ത്തുവാനുമൊക്കെ കോണ്‍ഗ്രസ് ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇനി തങ്ങളുടെ സ്ഥാനം തട്ടിയെടുക്കാന്‍ വന്നിതിലുള്ള രോക്ഷമാണോ.., അതോ ഇനി കേരളത്തിലെ റോഡുകളെല്ലാം കോണ്‍ഗ്രസുകാര്‍ക്ക് തീറെഴുതി കൊടുത്തോ..? ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന പൊതുജനങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത്തരത്തില്‍ ചില സംശയങ്ങളുണ്ട്.

എന്തായാലും ജോജുവിന് സംഭവിച്ച നാശനഷ്ടങ്ങളൊന്നും പൃഥ്വിരാജിനോ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ സംഭവിച്ചില്ല എന്നത് തന്നെ വലിയ കാര്യം. മാത്രമല്ല പൃഥ്വിരാജ് മദ്യപിച്ചിരുന്നു, വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നു തുടങ്ങി സ്ഥിരം ക്ലീഷേ പല്ലവികള്‍ ഈ കാര്യത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ജോജുവിന്റെ കാര്യത്തില്‍ കൂടുതല്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ജോജു സദാചാര പൊലീസ് ചമയുകയായിരുന്നു. ‘മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ല. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോ?’ റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്താറുണ്ടെന്നും അത് ശരിയാണോ ‘ഞങ്ങള്‍ ജോജു ജോര്‍ജിനെ തടയാന്‍ വേണ്ടിയല്ല സമരം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ജോജുവാണ്,’ എന്നുമാണ് എംഎല്‍എ കെ ബാബുവിന്റെ വാക്കുകള്‍.

അപ്പോള്‍ സിനിമാക്കാരായാലും ആര് ആയാലും കോണ്‍ഗ്രസിനെ തൊട്ടികളിച്ചാല്‍ അത് തീക്കളി ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നതിനു വേണ്ടി ആണോ ഇങ്ങനൊരു വഴിതടയല്‍ സമര നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ കളിയാക്കാന്‍ വരട്ടെ, അടിക്കടിയുണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ക്ക് തക്ക മറുപടി നല്‍കാനും ഇന്ധന വില കുറയ്ക്കാനുമായി പുതിയ രീതി കണ്ടുവെച്ചിട്ടുണ്ട് കേട്ടോ. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം. ഇനി എന്തെല്ലാം കാണാനിരിക്കുന്നു. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ 11 മണി മുതല്‍ 11.15 വരെയാണ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം.

പിന്നെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലും സമരം സംഘടിപ്പിക്കാനുമാണ് കേട്ടോ മുകളില്‍ നിന്നുള്ള ഓര്‍ഡര്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയുള്ള സമരം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാവും പ്രതിഷേധം. ചക്രസ്തംഭന സമരം ജനകീയ സമരമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും ഇളവ് നല്കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നുമാണ് സമരത്തിന്റെ ഉള്ളടക്കം.

More in Malayalam

Trending

Recent

To Top