Connect with us

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; സിനിമ ചിത്രീകരണത്തിന് സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്ഐ

Malayalam

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് ചിത്രമായ കടുവയുടെ ചിത്രീകരണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വഴിതടഞ്ഞ് ചിത്രീകരണം നടത്തി എന്ന് കാട്ടിയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രീകരണം തടഞ്ഞത് ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു. നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

സിനിമ ചിത്രീകരണത്തിന് സംരക്ഷണം നല്‍കുമെന്നും ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. െ

ക സുധാകരന്റെ വരവോടുകൂടി, ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More in Malayalam

Trending

Recent

To Top