Connect with us

നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും, സോഷ്യല്‍ മീഡിയയില്‍ വൈറലായി മുകേഷിന്റെ പുതിയ കുറിപ്പ്!, കമന്റുകളുമായി ആരാധകരും

Malayalam

നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും, സോഷ്യല്‍ മീഡിയയില്‍ വൈറലായി മുകേഷിന്റെ പുതിയ കുറിപ്പ്!, കമന്റുകളുമായി ആരാധകരും

നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും, സോഷ്യല്‍ മീഡിയയില്‍ വൈറലായി മുകേഷിന്റെ പുതിയ കുറിപ്പ്!, കമന്റുകളുമായി ആരാധകരും

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മുകേഷിന്റേതായി പുറത്ത് വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താലിബാന്‍ ഭീകരവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ കോമഡി താരം നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടായിരുന്നു മുകേഷിന്റെ കുറിപ്പ്. നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു മുകേഷ് കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇദ്ദേഹം മരിച്ചിട്ട് ദിവസങ്ങളായിരുന്നു, എങ്ങനെയാണ് മരിച്ചത് അതേക്കുറിച്ചൊന്നും എഴുതാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യം.

അതേസമയം, നാസര്‍ മുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്‌കാരിക നായകന്‍മാര്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ വരെ ഈ വിഷയത്തില്‍ മൗനം പാലിച്ചുവെന്നായിരുന്നു വിമര്‍ശനം. അതിനിടയിലാണ് മുകേഷ് സ്വന്തം നിലപാട് വ്യക്തമാക്കി എത്തിയത്. സംവിധായകനായ ആലപ്പി അഷ്റഫും നേരത്തെ ഇതേക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരുന്നു. പ്രതികരിക്കുമെന്ന് കരുതിയ നമ്മുടെ സാംസ്‌കാരിക നായകന്‍മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തതെന്നായിരുന്നു ആലപ്പി അഷ്റഫിന്റെ ചോദ്യം.

എന്നാല്‍, തന്റെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോളും മുകേഷ് മൗനമായിരുന്നു പാലിച്ചിരുന്നത്. മുകേഷിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാിയിരുന്നു. അതിനാല്‍ തന്നെ താരത്തിന്റേതായി എത്തിയ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.

ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.

More in Malayalam

Trending

Recent

To Top