Malayalam
ലക്ഷ്മിയുടെ വസ്ത്രധാരണത്തെ ചൊല്ലി സൈബര്‍ ആക്രമണം; മറുപടിയുമായി മിഥുന്‍
ലക്ഷ്മിയുടെ വസ്ത്രധാരണത്തെ ചൊല്ലി സൈബര്‍ ആക്രമണം; മറുപടിയുമായി മിഥുന്‍
അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മിഥുന്‍ രമേശ്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരത്തിന് ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുനും ഭാര്യയും. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ബീച്ച് സൈഡില്‍ ഇരുന്ന് ഡിന്നര്‍ കഴിക്കുന്ന മിഥുന്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ലക്ഷ്മിക്ക് നേരിടേണ്ടി വന്നത് വലിയ സൈബര്‍ ആക്രമണമാണ്. എന്നാല്‍ ഇതിന് മറുപടിയുമായി മിഥുന്‍ തന്നെ രംഗത്തെത്തിയിരുന്നു. പന്നികളോട് ഗുസ്തി പിടിക്കാന്‍ പോകരുത് എന്നാണ് മിഥുന്‍ ആക്രമണത്തിനെതിരെ കമന്റിലൂടെ പ്രതികരിച്ചത്.
നിലവില്‍ ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ് താരം. ഇടയ്ക്കിടെ സിനിമകളില്‍ അഭിനയിച്ചും അവതാരകനായും താരം എത്താറുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ അവതാകരനായും താരം എത്താറുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചിത്രത്തിലൂടെയാണ് മിഥുന്‍ രമേഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മോഹന്‍ലാലും,സംയുക്താ വര്‍മ്മയുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്.തുടര്‍ന്ന് നിരവധി സിനിമകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടു തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് മിഥുനെ സ്വീകരിച്ചത്.
മിഥുന്‍ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വ്‌ളോഗറായി തിളങ്ങുന്ന താരത്തിനും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നിരവധിയാണ്. ലോക് ഡൗണ്‍ വേളയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളുമായും താരം എത്തിയിരുന്നു.
