Connect with us

ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്, എന്നാല്‍ അത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല; മാപ്പ് അപേക്ഷിച്ച് മരക്കാറിന്റെ വ്യാജന്‍ പ്രചരിപ്പിച്ച യുവാവ്

Malayalam

മോഹന്‍ലാല-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ്. ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്. എന്നാല്‍ അത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു എന്ന് നസീഫ് അറിയിച്ചു.

‘ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്ബനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ ആ ഗ്രൂപ്പില്‍ അയച്ചതാണ്. ഫാന്‍ ഫൈറ്റിന്റെ പേരില്‍. സുഹൃത്ത് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകള്‍ക്ക് അയച്ചു. അത് കുറച്ച് പ്രശ്‌നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ഈ ലൈവ്.

അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും ആന്റണി പെരുമ്ബാവൂരിനോടും ക്ഷമ ചോദിക്കുന്നു’, എന്ന് യുവാവ് പറഞ്ഞു.

ടെലിഗ്രാമിലെ സിനിമ കമ്ബിനിയെന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേള്‍ക്കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത്.

തുടര്‍ന്ന് ഇയാളെ സൈബര്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ എരുമേലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ കടയുടമയാണ് നസീഫ്. മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top