Connect with us

‘പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്‍’; യൊഹാനിയുടെ ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സംവിധായകനായും ഗായകനായും കഴിവ് തെളിയിച്ച താരം ഇപ്പോഴിതാ നല്ലൊരു കഹോണ്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ശ്രീലങ്കന്‍ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതെ’ എന്ന ഗാനത്തിനാണ് പൃഥ്വിരാജ് കഹോണില്‍ താളം പിടിച്ചത്.

ജെ.ടിക്കൊപ്പമുള്ള സംഗീത രാത്രി കൂടെ നല്ല ഭക്ഷണവും എന്നാണ് വീഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഈ വീഡിയോ സുപ്രിയ മേനോനും പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ‘പൃഥ്വിരാജിന് ഇതും വശമുണ്ടോ, സകലകലാ വല്ലഭന്‍’ എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.

More in Malayalam

Trending

Recent

To Top