Connect with us

സിംപിള്‍ ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ എയര്‍പ്പോര്‍ട്ടിലെത്തി കത്രീന കൈഫ്, കണ്ടാല്‍ സിംപിള്‍.., പക്ഷേ വില കേട്ട് ഞെട്ടി ആരാധകര്‍

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫാഷന്‍ കാര്യങ്ങളിലും ഏറെ ശ്രദ്ധ നല്‍കുന്ന താരമാണ് കത്രീന കൈഫ്.

എന്നാലിതാ കംഫര്‍ട്ടിനും തന്റെ വാഡ്രോബില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് കാണിച്ചുതന്നിരിക്കുകയാണ് നടിയുടെ എയര്‍പ്പോര്‍ട്ട് ലുക്ക്. ഓവര്‍സൈസ്ഡ് പൈജാമയില്‍ എത്തിയ താരം പെര്‍ഫെക്ട് സമ്മര്‍ ലുക്ക് തന്നെയാണ് തെരഞ്ഞെടുത്തത്.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള കത്രീനയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോള്‍ഡ്ഫിഷ് പ്രിന്റ് നിറഞ്ഞ പച്ച പൈജാമയായിരുന്നു വേഷം. വിക്ടോറിയ ബെക്കാമിന്റെ പ്രീ സ്പ്രിങ് സമ്മര്‍ 2022 കളക്ഷനിലെ ഡിസൈന്‍ ആണിത്.

വെള്ള സ്നീക്കേഴ്സും സ്ലീക്ക് പോണിടെയിലും ആയപ്പോള്‍ സ്റ്റൈലിഷ് ആയി. കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും വിലയുടെ കാര്യത്തില്‍ ഒട്ടും സിംപിള്‍ അല്ല.

ബെക്കാമിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിരങ്ങള്‍ അനുസരിച്ച് ഷര്‍ട്ടിന് 56,000രൂപ ആണ് വില. പാന്റ്സിന് 51,600രൂപ വില വരും. അതായത് സെറ്റ് ആയി വാങ്ങുമ്‌ബോള്‍ 1,07,600 രൂപയാണ് കത്രീനയുടെ ഈ എയര്‍പ്പോര്‍ട്ട് ലുക്കിന് നല്‍കേണ്ടിവരിക.

More in News

Trending

Recent

To Top