Connect with us

സിഖ് കര്‍ഷകര്‍ ‘ഖലിസ്ഥാനി തീവ്രവാദികള്‍’ എന്ന പരാമര്‍ശം.., കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

News

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കര്‍ഷക സമരത്തില്‍ പങ്കെടുത്ത സിഖ് കര്‍ഷകരെ ‘ഖലിസ്ഥാനി തീവ്രവാദികള്‍’ എന്ന് പറഞ്ഞ പരാമര്‍ശത്തില്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.

താരത്തിന്റെ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് പോസ്റ്റ് സെന്‍സര്‍ ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി. വൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പോസ്റ്റില്‍ നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനാണ് ഹര്‍ജി സര്‍പ്പിച്ചിരുന്നത്.

കങ്കണയുടെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. താന്‍ കര്‍ഷക സമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ ഖലിസ്ഥാനിയായ ഒന്നും ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ചന്ദര്‍ജിത്ത് സിംഗ് ചന്ദര്‍പാല്‍ പറഞ്ഞു.

കര്‍ഷകരുമായി ബന്ധപ്പെട്ട പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാല്‍ കങ്കണ സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

More in News

Trending

Recent

To Top