Connect with us

പലസ്തീന്‍ മുസ്ലിങ്ങള്‍ മരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കിയവരെല്ലാം ഇപ്പോള്‍ അഫ്ഗാനികളുടെ മരണം ആസ്വദിക്കുന്നു; സിഎഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് കങ്കണ റണാവത്ത്

News

അഫ്ഗാന്‍ സര്‍ക്കാരിനെ താലിബാന്‍ കീഴടക്കിയതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും രാജ്യത്ത് സിഎഎ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നു എന്നും കങ്കണ പറഞ്ഞു.

‘അഫ്ഗാനിസ്ഥാന് ഇപ്പോള്‍ നമ്മളെ ആവശ്യമുണ്ട് എന്നത് വളരെ ശരിയാണ്. പലസ്തീന്‍ മുസ്ലിങ്ങള്‍ മരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കിയവരെല്ലാം ഇപ്പോള്‍ അഫ്ഗാനികളുടെ മരണം ആസ്വദിക്കുന്നു. 

നമ്മുടെ രാജ്യത്ത് സിഎഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി. അതിലൂടെ ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍, ജയ്‌നര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ പിന്നെ മറ്റ് മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷ മതസ്ഥര്‍ക്കും ജീവിക്കാനുള്ള സ്ഥലവും പ്രതീക്ഷയും നല്‍കിയതിനും നന്ദി പറയുന്നു.

നമുക്ക് അഫ്ഗാനിസ്ഥാനെ മുഴുവനായും സംരക്ഷിക്കാനായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സഹാനുഭൂതി തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. നമ്മള്‍ അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷ മതസ്ഥരെ രക്ഷിക്കാന്‍ പോവുകയാണ്. അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top