Connect with us

ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങൾ അകറ്റാൻ അടിപൊളി ചലഞ്ചുമായി ചാക്കോച്ചന്‍ ; ആദ്യ ചലഞ്ച് തന്നെ കലക്കിയെന്ന് ആരാധകർ !

Malayalam

ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങൾ അകറ്റാൻ അടിപൊളി ചലഞ്ചുമായി ചാക്കോച്ചന്‍ ; ആദ്യ ചലഞ്ച് തന്നെ കലക്കിയെന്ന് ആരാധകർ !

ലോക്ഡൗണിലെ മാനസിക സംഘര്‍ഷങ്ങൾ അകറ്റാൻ അടിപൊളി ചലഞ്ചുമായി ചാക്കോച്ചന്‍ ; ആദ്യ ചലഞ്ച് തന്നെ കലക്കിയെന്ന് ആരാധകർ !

ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായി പദ്ധതിയുമായാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചാക്കോച്ചന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത് . ചലഞ്ചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമെന്നും ചാക്കോച്ചന്‍ പറഞ്ഞു. മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

ഇത്തരമൊരു ആശയം മുന്നോട്ടുവെയ്ക്കാനുള്ള കാരണവും ചാക്കോച്ചന്‍ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. താന്‍ കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍, ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശ തനിക്ക് മനസിലായെന്നും അതാണ് ഇത്തരത്തിലൊരു ചലഞ്ച് തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചാക്കോച്ചന്‍ പറയുന്നു.

തുടർന്ന് ഇന്ന് ആണ് ചലഞ്ചിന്റെ ആദ്യ ദിനം നടന്നത്. ആദ്യ ചലഞ്ച് എന്താകും എന്ന ആകാംക്ഷയിൽ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താതെയുള്ള ചലഞ്ചു തന്നെയായിരുന്നു നടൻ പങ്കുവച്ചത്.

ആദ്യ ചലഞ്ചു പങ്കുവച്ച് ചാക്കോച്ചൻ പോസ്റ്റ് ചെയ്ത കുറിപ്പ് ;

ഈ മഹാമാരി നമ്മുടെ എല്ലാവരുടെയും സാമ്പത്തിക നിലയെ വല്ലാതെ ബാധിച്ചു കഴിഞ്ഞു എന്നതിൽ ഒരു സംശയുമില്ല. ഗവൺമെന്റുകളും NGO-കളും പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായികുന്നുമുണ്ട്. എന്നാൽ, ചെറിയ രീതിയിൽ ആണെങ്കിൽ പോലും, നമുക്കും നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനാകും എന്നാണ് എൻ്റെ വിശ്വാസം.

നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമൻ്റ്സിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.

പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു ‘മണി ക്രെഡിറ്റഡ്’ നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.

പണ്ട് ആരോ പറഞ്ഞതുപോലെ, “കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം.” ChackochanChallenge | Day 1 . നാളെ മറ്റൊരു ചലഞ്ചുമായി വീണ്ടും കാണാമെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് പോസ്റ്റിൽ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയത്.

about kunchakko boban

More in Malayalam

Trending

Recent

To Top