Connect with us

ആദ്യത്തെ രണ്ട് ടീസറിലും ജോജു ചേട്ടനെ കാണിക്കാതിരുന്നത് മനഃപൂര്‍വം തന്നെ; താനും ജോജു ചേട്ടനും കൂടി സിനിമയുടെ പ്രൊമോഷന് വേണ്ടി മനപ്പൂര്‍വം അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണ് എന്നു വരെ ആളുകള്‍ പറഞ്ഞുണ്ടാക്കി; തുറന്ന് പറഞ്ഞ് സംവിധായകന്‍ അഖില്‍ മാരാര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചതിനായ തരമാണ് ജോജു ജോര്‍ജ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വഴിതടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ താരം പരസ്യമായി രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ജോജുവിന്റെ പുതിയ ചിത്രത്തിന്റെ ടീസറും എത്തിയിരുന്നു.

എന്നാല്‍ സിനിമാ പ്രമോഷന് വേണ്ടി നടത്തിയ ഷോ ആയിരുന്നു സമരക്കാരുമായുള്ള തര്‍ക്കം എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഒരു താത്വിക അവലോകനം ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാര്‍. സിനിമയുടെ രണ്ടു ടീസറിലും പ്രധാന നടനായ ജോജു ജോര്‍ജുവിനെ കാണിച്ചിട്ടില്ലായിരുന്നു.

സിനിമയില്‍ ജോജു ചേട്ടന്‍ കുറച്ച് സീരിയസും മറ്റ് കഥാപാത്രങ്ങള്‍ സറ്റയ്റിക്കല്‍ മൂഡില്‍ സഞ്ചരിക്കുന്നവരുമായിരുന്നു. ജോജു ചേട്ടനെ കാണിച്ചാല്‍ വളരെ സീരിയസായ സിനിമയാണ് ഇതെന്ന പ്രതീതി പ്രേക്ഷകരില്‍ ഉണ്ടാക്കും എന്നതിനാലാണ് മനഃപൂര്‍വം അദ്ദേഹത്തെ ആദ്യത്തെ രണ്ട് ടീസറിലും കാണിക്കാതിരുന്നത്. ജോജു ചേട്ടന് ഇത്രയും മാര്‍ക്കറ്റിങ് വാല്യു ഉള്ള സമയത്ത് എന്തിന് ടീസറില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്.

അത് ബിസിനസിനെ പോലും ചെറിയ രീതിയില്‍ ബാധിച്ചിരുന്നു എന്നതാണ് സത്യം. ജോജു ചേട്ടന്‍ ഈ സിനിമയില്‍ ഗസ്റ്റ് റോളാണോ ചെയ്യുന്നത് എന്ന് വരെ പലരും ചോദിച്ചിരുന്നു. അതിനാല്‍ മൂന്നാമത്തെ ടീസര്‍ വരുമ്പോള്‍ ജോജു ചേട്ടന് പ്രധാന്യം നല്‍കണം എന്നത് ആദ്യമേ തീരുമാനിച്ചിരുന്നു.

സിനിമയിലും രാഷ്ട്രീയക്കാരുടെ വിവിധ ഇടപെടല്‍ കൊണ്ട് ജീവിതം നശിച്ച കഥാപാത്രമാണ് ജോജു ചേട്ടന്‍. അന്ന് പാലാരിവട്ടത്ത് നടന്ന സംഭവം താന്‍ ടിവിയിലാണ് ആദ്യം കാണുന്നത്. പിന്നീട് തന്റെ ഒരു സുഹൃത്താണ് ഇങ്ങനെയൊക്കെ നടന്നു എന്ന് വിളിച്ചു പറയുന്നത്.

താനും ജോജു ചേട്ടനും കൂടി സിനിമയുടെ പ്രൊമോഷന് വേണ്ടി മനപ്പൂര്‍വം അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണ് എന്നു വരെ ആളുകള്‍ കളിയാക്കിയിരുന്നു. ജോജു ചേട്ടന്‍ പൊതുവെ സിനിമ പ്രൊമോഷന് പോലും വരാത്ത മനുഷ്യനാണ്. പിന്നെയല്ലേ പ്ലാന്‍ ചെയ്ത് പ്രൊമോഷന്‍ നടത്തുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top