ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അഭിനന്ദനാര്‍ഹമെന്ന് നടന്‍ ഹരീഷ് പേരടി. എന്നാല്‍ തന്റെ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുവോ എന്ന് സംശയമുണ്ട് എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
‘ഇത് കലക്കി, ആശംസകള്‍. പക്ഷെ ഈ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം. കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്. വോട്ട് ബാങ്കാണ്, വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക് ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മള്‍ കണ്ടതാണല്ലോ. എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്‌സിടട്ടെ, അഭിവാദ്യങ്ങള്‍’.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ സിനിമാരംഗത്ത് റീമേക്കുകളുടെ കാലം കഴിഞ്ഞെന്ന് പറയുകയാണ് നടന്‍. ഇനി ഏത്...
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ആ പഴയ ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ചിത്രം എന്നാണ്...