Connect with us

പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണ്, മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല; പോസ്റ്റുമായി സംവിധായകന്‍

Malayalam

പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണ്, മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല; പോസ്റ്റുമായി സംവിധായകന്‍

പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണ്, മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല; പോസ്റ്റുമായി സംവിധായകന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷവിഭാഗക്കാരെ മുതലെടുക്കുകയാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണമെന്ന് അവകാശപ്പെട്ടാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ കെ.സുരേന്ദ്രന് പിന്തുണയുമായും സംവിധായകന്‍ ജോണ്‍ ഡിറ്റോ എത്തിയിരുന്നു. കേസെടുത്ത് കെ.സുരേന്ദ്രനെ പേടിപ്പിക്കുവാന്‍ ആണ് ശ്രമം. ശബരിമലവിഷയത്തില്‍ നൂറിലധികം കേസുകളെടുത്തതിനെ നേരിടുന്നയാളാണ്. അതിനാല്‍ അദ്ദേഹത്തിന് കേസുകള്‍ പുതുമയല്ല.

അതിനാല്‍ പിണറായിയുടെ പകയില്‍ മുറിവേറ്റാലും പതറരുതെന്നാണ് ഡിറ്റോ പറയുന്നത്. ഫേസുബുക്കിലൂടെയായിരുന്നു പ്രതികരണം. 2016ല്‍ വിനീത് കുമാര്‍, മീര വാസുദേവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ സഹപാഠി 1975 എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോണ്‍ ഡിറ്റോ.

പിണറായി വിജയനെ കുറിച്ച് പരാമര്‍ശിച്ച പോസ്റ്റിന്റെ പൂര്‍ണ രൂപം;

പിണറായി വിജയന്‍ സഖാവിനോട് അടുപ്പമുള്ള ഒരാള്‍ എന്നോട് പറഞ്ഞു. മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. വലിയ നിലയില്‍ അദ്ദേഹം അതിനെ എതിര്‍ത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.
അതിപ്പോള്‍ എന്നോട് പറയുന്നതെന്തിനാ?

ഇക്കാര്യത്തില്‍ ഞാനൊന്നുമിതുവരെ പറഞ്ഞിട്ടില്ലല്ലോ- ?

അതല്ലെടാ,
നീ പല പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ ജിഹാദികളെ വളര്‍ത്താന്‍ പിണറായി ശ്രമിക്കുന്നെന്ന് ..
നീ ശ്രദ്ധിച്ചു നോക്കൂ.

മോദിപ്പേടിയുണര്‍ത്തി ന്യൂനപക്ഷത്തെ മുഴുവന്‍ വോട്ടും നേടി. എന്നിട്ട് ഭരണാധികാരത്തില്‍ എന്ത് പ്രാതിനിധ്യം കൊടുത്തു. ?
നായര്‍ സമുദായത്തിനല്ലേ സ്പീക്കറുള്‍പ്പെടെ 8 മന്ത്രി സ്ഥാനം നല്‍കിയത്?
ന്യൂനപക്ഷക്ഷേമ വകുപ്പു പോലും തീവ്രന്യൂനപക്ഷത്തുനിന്ന് എടുത്ത് മാറ്റി സൂചന നല്‍കിയില്ലേ?

UDF കാലത്ത് വ്യവസായം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി പദ്ധതി വിഹിതത്തിന്റെ 60% തുകയും വരുന്ന വകുപ്പുകള്‍ ഭരിച്ച സമുദായത്തിന് ലഭിച്ചു വന്നത് ഇപ്പോഴെന്തായി ?
”തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാന്‍ എളുപ്പമാണ്. അവരുടെ വികാരം മുതലെടുക്കാന്‍ ചില പ്രമേയങ്ങള്‍, ലക്ഷദ്വീപ്, CAA വിരോധം, കര്‍ഷക സമരം, തുടങ്ങിയ ഐറ്റംസ് വാരി വിതറിക്കൊണ്ടിരിക്കും.
വെള്ളിമൂങ്ങ സിനിമയില്‍ ബിജു മേനോന്‍ പറയുന്നതു പോലെ
ഒരു കാര്യവുമില്ല.
പ്രീണനം ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും.

നീയെന്താ ഒന്നും മിണ്ടാത്തത്.? ഞെട്ടിയോ?
നീ ഇതുകൂടിക്കേട്ടോ .. ആലോചിച്ചിരുന്ന ഞാന്‍ വീണ്ടും ഉഷാറായി.

പിണറായി വിജയന്‍ നരേന്ദ്ര മോദിയെക്കുറിച്ച് ഒരു വാക്ക് എതിര് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിനറിയാം തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിര്‍ത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാന്‍ മോദിയോളം പോന്നൊരാള്‍ ഭാരതത്തിലില്ല എന്ന്..

നീയെന്ത് പൊട്ടനായ തത്ത്വചിന്തകനാണ് ?
മോഡി ഫോബിയ ഉയര്‍ത്തി ഞാന്‍ രക്ഷിക്കും എന്ന് ഡബിള്‍ ചങ്ക് അഭിനയിച്ച് 30% വരുന്ന തീവ്രന്യൂനപക്ഷത്തിന്റെ ്ീലേ വാങ്ങി പരമ്പരാഗത ഈഴവ വോട്ടും മറ്റ് മോഡിവിരോധ ളോഹക്കാരുടെ വോട്ടും ചേര്‍ത്ത് ക്ലീനായി ഭരിക്കുകയും ചെയ്യുന്ന
മുഖ്യനെ നീയിനിയും മനസ്സിലാക്കിയില്ലല്ലോ..?
ഞാന്‍ പ്ലിംഗ്.

More in Malayalam

Trending

Recent

To Top