Connect with us

അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും; ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ അദ്ദേഹം വിടവാങ്ങി; അച്ഛന്‍കുഞ്ഞിന്റെ വേര്‍പാടില്‍ ബേസില്‍ ജോസഫ്

Malayalam

അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും; ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ അദ്ദേഹം വിടവാങ്ങി; അച്ഛന്‍കുഞ്ഞിന്റെ വേര്‍പാടില്‍ ബേസില്‍ ജോസഫ്

അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും; ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ അദ്ദേഹം വിടവാങ്ങി; അച്ഛന്‍കുഞ്ഞിന്റെ വേര്‍പാടില്‍ ബേസില്‍ ജോസഫ്

മിന്നല്‍ മുരളി എന്ന സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത അച്ഛന്‍കുഞ്ഞ് എന്ന നടന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ അദ്ദേഹത്തെ അസാധ്യമായ നര്‍മ്മബോധവും ടൈമിഗും കാരണം ചിത്രത്തിലെ മുഴുനീള കഥാപാത്രമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ബേസില്‍ പറയുന്നു. അദ്ദേഹം ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെയാണ് അദ്ദേഹം പോയതെന്നും ബേസില്‍ വേദനയോടെ പറയുന്നു.

ബേസില്‍ ജോസഫിന്റെ വാക്കുകള്‍:

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി.

എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ്. അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത്. അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം.

പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍, ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്.

എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു.. ആദരാഞ്ജലികള്‍ എന്നുമാണ് ബേസില്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top