Malayalam
ജയസൂര്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സെറ്റില്‍ വെച്ച് പേരെടുത്ത് വിളിച്ചു, ചുറ്റിലും നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുകയായിരുന്നു; ജയസൂര്യ വരെ സൂക്ഷിച്ച് കൈകാര്യം ചെയ്തത് അവസാനം വന്നപ്പോള്‍ എന്റെ നാവില്‍ നിന്ന് വീണുവെന്ന് മനോജ്
ജയസൂര്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സെറ്റില്‍ വെച്ച് പേരെടുത്ത് വിളിച്ചു, ചുറ്റിലും നോക്കിയപ്പോള്‍ എല്ലാവരും തന്നെ നോക്കുകയായിരുന്നു; ജയസൂര്യ വരെ സൂക്ഷിച്ച് കൈകാര്യം ചെയ്തത് അവസാനം വന്നപ്പോള്‍ എന്റെ നാവില്‍ നിന്ന് വീണുവെന്ന് മനോജ്
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനും ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ബീന ആന്റണിയും മനോജും. സോഷ്യല്‍ മീഡിയയിലും വളരം സജീവമായി താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. കൂടുതലും യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ വളരെ രസകരമായ ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മനോജ്. ജോഷി സംവിധാനം ചെയ്ത ചിത്രമായ റോബിന്‍ഹുഡിലെ രസകരമായ ചില സംഭവങ്ങള്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. റോബിന്‍ഹുഡില്‍ തനിക്ക് കിട്ടിയ പണികള്‍, ദൈവം കാത്ത നിമിഷം, പക്ഷെ ജോഷി എന്നെ ചതിച്ചു എന്നിങ്ങനെ ആമുഖമായി പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്.
ആമുഖത്തിലേതു പോലെ തന്നെ വളരെ രസകരമായ സംഭവങ്ങളായിരുന്നു മനോജ് പറഞ്ഞത്. ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത് വലിയൊരു ബഹുമതി തന്നെയാണെന്നാണ് മനോജ് പറയുന്നത്. പൃഥ്വിരാജ്. ജയസൂര്യ, ഭാവന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അണിയറയിലും പുലികളായിരുന്നു ജോഷി സാറിന്റെ ചിത്രത്തിലുണ്ടായിരുന്നത്. രാജന്‍ ശങ്കരാടിയായിരുന്നു ചീഫ് അസോസിയേറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ അബ്രഹാമിന്റ സന്തതികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഷാജി പാടൂര്‍ ആണ്. അജയ് വാസുദേവ്, വൈശാഖ് എന്നിവരായിരുന്നു ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്. സച്ചിയുടേയും സേതുവിന്റേയും ആദ്യത്തെ തിരക്കഥയായിരുന്നു ഇത്.
പൃഥ്വിരാജും ജയസൂര്യയുമൊക്കെ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ഭയഭക്തി ബഹുമാനത്തോടെയാണ് ഇവര്‍ സെറ്റില്‍ നില്‍ക്കുന്നത്. നമ്മുടെ ഷൂട്ട് കഴിഞ്ഞാല്‍ പോലും നമുക്ക് അറിയാന്‍ പറ്റില്ല. കഴിഞ്ഞോ ഇല്ലയോ എന്ന് രജേട്ടനെയൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു. ഒരു ദിവസം ഒരു സംഭവം ഉണ്ടായി. ടു ഹരിഹര്‍ നഗര്‍ സിനിമ ഇറങ്ങിയ സമയം ആയിരുന്നു വീട്ടലെ എല്ലാവരും കൂടി സിനിമയ്ക്ക് പോകന്‍ തീരുമാനിച്ചു. അന്ന് തനിക്ക് 7 മണിവരെയായിരുന്നു ഷൂട്ട്. അത് കഴിഞ്ഞ് താന്‍ ഫ്രീയാകും. സിനിമയ്ക്ക് പോകാം എന്ന് വിചാരിച്ച് ടിക്കറ്റൊക്കെ എടുത്തു. അങ്ങനെ അന്നത്തെ ഷൂട്ട് കഴിഞ്ഞു. രാജേട്ടന്‍ എന്നോട് വന്ന് ഷൂട്ട് കഴിഞ്ഞ കാര്യം പറഞ്ഞു. താന്‍ സിനിമയ്ക്ക് പോകാനായി വസ്ത്രമൊക്കെ മാറി ഇറങ്ങി.
അപ്പോള്‍ നോക്കിയപ്പോള്‍ പോകുന്ന വഴിയില്‍ ജോഷി സാര്‍ ഇരിക്കുന്നു. അദ്ദേഹത്തിനോട് യാത്ര പറഞ്ഞിട്ട് പോകാം എന്ന് വിചാരിച്ചു. പേടിച്ച് അപ്പോള്‍ ശരി സാര്‍ എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നെ ആകെ ഒന്ന് നോക്കി… എവിടെ പോകുന്നു എന്ന് ചോദിച്ചു. ഇന്നത്തെ തീര്‍ന്നു വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു. നിന്നോട് കഴിഞ്ഞു എന്ന് ആരാണ് പറഞ്ഞത്. ഉടന്‍ തന്നെ രാജേട്ടനെ വിളിച്ചു, മീറ്റിംഗ് ഹാളില്‍ ഇവര്‍ ചെല്ലുന്ന സീന്‍ നീ അഭിനയിക്കുമോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. ഇതിന് ശേഷം സീന്‍ തീര്‍ന്നാല്‍ പോലും ആരും പറയാതെയായി. അവസാനം സാറിന്റെ വായില്‍ നിന്ന് കേള്‍ക്കാന്‍ വേണ്ടി അദ്ദേഹം കാണും പോലെ നില്‍ക്കും. സീന്‍ തീര്‍ന്നാല്‍ അദ്ദേഹം പോകാന്‍ പറയുമായിരുന്നു എന്നും മനോജ് പറയുന്നു.
ഇതേ സെറ്റിലെ തന്നെ മറ്റൊരു സംഭവവും മനോജ് പറഞ്ഞിരുന്നു. ഒരു ബാലന്‍സ് രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ലൈറ്റ് പോയതിനെ തുടര്‍ന്ന് മാറ്റിവെച്ച രംഗമായിരുന്നു അത്. എന്നാല്‍ പിന്നീട് ഡേറ്റിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. താന്‍ ഈ സമയത്ത് ഒരു സീരിയലിലും അഭിനയക്കുന്നുണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് പോയി. അപ്പോഴുണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ നന്ദകുമാര്‍ പൊതുവാളിന്റെ ഫോണ്‍. രാവിലെ 9 മണിയാകുമ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വരണമെന്ന് വിളിച്ച് പറഞ്ഞു. ബാലന്‍സ് സീന്‍ എടുക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ തിരുവനന്തപുരത്താണെന്നുള്ള കാര്യം അദ്ദേഹത്തിനോട പറഞ്ഞു. ആകെ ടെന്‍ഷനായി. വേഗം തന്നെ രാജേട്ടനെ വിളിക്കുകയായിരുന്നു. അദ്ദേഹത്തിനോടും ഇക്കാര്യം പറഞ്ഞു. മനോജ് ഒഴികെ മറ്റുള്ളവരെല്ലാം റെഡിയാണ്, താന്‍ നോക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നു. പെരുമഴ കാരണം ഷൂട്ടിങ്ങ് ക്യാന്‍സല്‍ ചെയ്തുവെന്ന്. ദൈവം തന്നെ രക്ഷിച്ച നിമിഷമായിട്ടാണ് ഇതിനെ കുറിച്ച് മനോജ് കാണുന്നത്. ജോഷി ചതിച്ചതിനെ കുറിച്ചായിരുന്നു പിന്നീട് മനോജ് പറഞ്ഞത്. ജയസൂര്യയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പേരും ജോഷി എന്നായിരുന്നു. സെറ്റില്‍ ജയസൂര്യ ജോഷി എന്ന് പേരെടുത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിക്കില്ലായിരുന്നു. വളരെ ബുദ്ധിമുട്ടിയൊക്കെയായിരുന്നു ജയസൂര്യ അന്ന് വിളിച്ചിരുന്നത്.
ഒരു ദിവസം ഒരു സാധനം പിടിക്കാന്‍ വേണ്ടി ജയസൂര്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജോഷിയുടെ കയ്യില്‍ കൊടുത്തിരുന്നു. അന്നത്തെ വര്‍ക്ക് കഴിഞ്ഞ് മടങ്ങി പോകാന്‍ നേരമായിരുന്നു അതിനെ കുറിച്ച് ഓര്‍മിച്ചത്. ആളെ അവിടെയൊക്കെ നോക്കി. അല്‍പം ദൂരേയായിരുന്നു ജോഷിയുണ്ടായിരുന്നത്. അയാളെ പേരെടുത്ത് വിളിക്കുകയായിരുന്നു. മേക്കപ്പ് മാന്‍ എന്നെ കാണുകയും ചെയ്തു. പിന്നീട് സെറ്റിലെ കാര്യം ഞാന്‍ ആലോചിച്ചത്. ചുറ്റിലും നോക്കി. എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. ജയസൂര്യ വരെ സൂക്ഷിച്ച് കൈകാര്യം ചെയ്തത് അവസാനം വന്നപ്പോള്‍ എന്റെ നാവില്‍ നിന്ന് വീണു. ആ ട്രോഫി എനിക്ക് കുട്ടി. അതാണ് ജോഷി ചതിച്ചതെന്ന് പറഞ്ഞ് കൊണ്ട് മനോജ് അവസാനിപ്പിച്ചത്.
