Connect with us

പുതിയ സിനിമ പുറത്തിറങ്ങിയതിന് ശേഷവും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ മാറ്റമൊന്നും ഇല്ല, കാശുകൊടുത്ത് ഫോളോവേഴ്സിനെ വാങ്ങേണ്ട അവസ്ഥയിലായി; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. മാത്രവുമല്ല, ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി കൂടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിതെളിച്ചിരുന്നു.

പിന്നാലെ, ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി ആവശ്യപ്പെട്ടതും ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു പോകുന്നുവെന്നും 1.3 മില്യണ്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1.2 ആയി ചുരുങ്ങി എന്നുമാണ് ഗായത്രി പറയുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ താന്‍ ആക്റ്റീവ് അല്ലാത്തത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും താരം പറയുന്നു. തന്റെ പുതിയ സിനിമ പുറത്തിറങ്ങിയതിന് ശേഷവും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ മാറ്റമൊന്നും ഇല്ലെന്നും താരം വിഷമത്തോടെ പറയുന്നു. ഇനി ഫോളോവേഴ്സിനെ എണ്ണം കൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം കാശുകൊടുത്ത് ഫോളോവേഴ്സിനെ വാങ്ങിക്കുക എന്നതാണ് എന്നു ഗായത്രി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പല അഭിമുഖങ്ങളിലും നടി പറയുന്ന കാര്യങ്ങല്‍ ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്. നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി അടുത്തിടെ വെളിപ്പെടുത്തുന്നു. അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ നിവിന്‍ പോളി അഭിനയിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending