Malayalam
ദിലീപിന്റെ ഹര്‍ജി തള്ളി പോകും…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
ദിലീപിന്റെ ഹര്‍ജി തള്ളി പോകും…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് െൈക്രം ബ്രാഞ്ച് എത്തിയിരുന്നു. ഇതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസില്‍ എഫ്എ ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായും ദിലീപ് എത്തിയിരുന്നു.
ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി ദിലീപ് എത്തിയിരിക്കുകയാണ്. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ജ്യോതിഷ സംബന്ധമായ ഒരു കുറിപ്പും വൈറലായി മാറുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
‘ഗൂഡാലോചന കേസ് റദ്ദ് ചെയ്യണമെന്ന ദിലീപിന്റെ ഹര്‍ജി ബഹു കേരള ഹൈ കോടതി നാളെ പരിഗണിക്കുന്നു എന്ന് മാധ്യമങ്ങള്‍. ചില കാര്യങ്ങള്‍ ജ്യോതിഷ പഠിതാക്കള്‍ കണക്കിലെടുക്കേണ്ടതായി ഉണ്ട്. സാധാരണ മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ പോലീസിന് പണി എളുപ്പമായി
എല്ലാം കൂടെ എഴുതി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഇനി അഥവാ ജാമ്യം നേടിട്ടും വീണ്ടും വിളിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്താലും ഉടന്‍ തന്നെ അനേഷണ ഉദ്യോഗസ്ഥന്‍ ജാമ്യം നല്‍കി വിടണം.
ചാര്‍ജ് വിചാരണ കോടതിയില്‍ കൊടുക്കുന്നതിനു മുന്‍പേ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈ കോടതിയെ സമീപിച്ചാല്‍, കേസ് അനേഷണഘട്ടത്തില്‍ ആയതു കൊണ്ട് കോടതി ഇടപെടില്ല. ഹര്‍ജി തള്ളി പോകും, ചാര്‍ജ് പോലീസ് വിചാരണ കോടതിയില്‍ നല്‍കിയതിന് ശേഷം മാത്രമേ റദ്ദ് ചെയ്യാന്‍ സാധാരണ ഹര്‍ജി സമര്‍പ്പിക്കാറുള്ളൂ. റദ്ദ് ചെയ്യാന്‍ ഹര്‍ജി കൊടുത്തു എന്ന് വച്ച് റദ്ദ് ചെയ്യപ്പെടണമെന്നില്ല. മെരിറ്റ് നോക്കി നിയമപ്രകാരം മാത്രമേ അപൂര്‍വം കേസുകളില്‍ ഹൈ കോടതി റദ്ദ് ചെയ്യൂ.
ദിലീപ് ഗൂഡാലോചന കേസ് അനേഷണ ഘട്ടത്തില്‍ ആണ്. സാധാരണഗതിയില്‍ റദ്ദ് ചെയ്യാന്‍ ഉള്ള ഹര്‍ജി കേസ് അനേഷണ ഘട്ടത്തില്‍ ആയതു കൊണ്ട് തള്ളി പോകും. ഇത് ഒന്നും അറിയാത്ത വ്യക്തിയല്ല രാജ്യത്തെ തന്നെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ രാമന്‍ പിള്ള. അപ്പോള്‍ പിന്നെ റദ്ദ് ചെയ്യാനുള്ള ഹര്‍ജി ധിറുതി പിടിച്ചു സമര്‍പ്പിച്ചത് എന്തുകൊണ്ടാണ്?
ലോക്കല്‍ പോലീസ് അനേഷിച്ചു തുമ്പു കിട്ടാത്ത കേസ് ഹൈ കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമോ മാത്രമേ സിബിസിഐഡി അനേഷണ ചുമതല ഏറ്റെടുക്കൂ. ഇവിടെ ജനുവരിയില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ഔചിത്യം ചോദ്യം ചെയ്തായിരിക്കുമോ എഫ്‌ഐആര്‍ റദ് ചെയ്യാനുള്ള ഹര്‍ജി ദിലീപ് നല്‍കിയിരിക്കുന്നത്? നമ്മള്‍ക്ക് അറിയില്ല
ഹര്‍ജിയുടെ ഉള്ളടകം ചോദ്യകര്‍ത്താവിനോ എനിക്കോ അറിയില്ല ആരൂഢധിപതി ശുക്രന് പാപകര്‍ത്തരി യോഗം ഗുണകരമല്ല.., ആയതിനാല്‍ എനിക്ക് തോന്നുന്നത് ഗുഡാലോചന കേസില്‍ എഫ്‌ഐആര്‍ റദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളി പോകും എന്നാണ്’ എന്നും പോസ്റ്റില്‍ പറയുന്നു.
ഇതിനു മുമ്പും ഇത്തരത്തില്‍ ജ്യോതിഷ സംബന്ധമായ പോസ്റ്റ് വൈറലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുമോ ഇല്ലയോ എന്നുള്ള ചോദ്യം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന് വന്നപ്പോള്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നായിരുന്നു ജനുവരി 12 ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഫെബ്രുവരി ഏഴിന് ദിലീപിന് ജാമ്യം കിട്ടിയതോടെ അതും ഏറെ വാര്‍ത്തയായിരുന്നു.