Connect with us

‘റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,’; വൈറലായി പൃഥ്വിരാജിന്റെ ചിത്രങ്ങള്‍

Malayalam

നടനായും സംവിധായകനായും ഗായകനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് എന്തൊ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ‘റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ചിത്രം ഒടിടി റിലീസ് ആകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

More in Malayalam

Trending

Recent

To Top