Connect with us

‘പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി’ എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്”; അദ്ദേഹത്തെ സ്റ്റാര്‍ ആക്കിയത് താന്‍ ആണെന്ന് അഭിജീത്ത് ഭട്ടാചാര്യ

Malayalam

‘പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി’ എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്”; അദ്ദേഹത്തെ സ്റ്റാര്‍ ആക്കിയത് താന്‍ ആണെന്ന് അഭിജീത്ത് ഭട്ടാചാര്യ

‘പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി’ എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്”; അദ്ദേഹത്തെ സ്റ്റാര്‍ ആക്കിയത് താന്‍ ആണെന്ന് അഭിജീത്ത് ഭട്ടാചാര്യ

ഇന്ന് ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. മാത്രമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അദ്ദേഹം. താരത്തിന്റെ ഈ വിജയത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. തന്റെ ഗാനങ്ങളാണ് അക്ഷയ് കുമാറിനെ സ്റ്റാറാക്കിയത് എന്നാണ് ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ അഭിജീത്ത് പ്രതികരിച്ചത്.

”എന്റെ സംഗീതമാണ് അക്ഷയ് കുമാറിനെ സ്റ്റാര്‍ ആക്കിയത്. ലോഞ്ച് ചെയ്തപ്പോള്‍ അദ്ദേഹം ഒരു സ്റ്റാര്‍ ആയിരുന്നില്ല. ‘പാവങ്ങളുടെ അമിതാഭ് ബച്ചന്‍’ എന്ന് മിഥുന്‍ ചക്രവര്‍ത്തി അറിയപ്പെട്ട പോലെ ‘പാവങ്ങളുടെ മിഥുന്‍ ചക്രവര്‍ത്തി’ എന്നാണ് അക്ഷയ് അറിയപ്പെട്ടിരുന്നത്” എന്ന് അഭിജീത്ത് പറഞ്ഞു.

1992ല്‍ പുറത്തിറങ്ങിയ കിലാഡി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ്ക്ക് ബോളിവുഡില്‍ താരപരിവേഷം ലഭിച്ചത്. ചിത്രത്തിലെ മിക്ക ഗാനങ്ങളും അഭിജീത്ത് ആലപിച്ചതാണ്. തന്റെ ശബ്ദം എല്ലാവര്‍ക്കും യോജിച്ചതാണ്. തന്റെ ഗാനങ്ങളിലൂടെ സാധാരണ നടന്‍മാര്‍ വരെ സ്റ്റാര്‍ ആയി മാറിയെന്നും അഭിജീത്ത് പറയുന്നു. താരങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പാടിയിട്ടുള്ളത്. ഷാരുഖ് ഖാനും സുനില്‍ ഷെട്ടിക്കുമെല്ലാം വേണ്ടിയാണ് താന്‍ പാടിയിരുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാന്‍ താരമാണ്. ഇവര്‍ക്കു വേണ്ടിയുള്ള എല്ലാ പാട്ടുകളും ഹിറ്റായിരുന്നു എന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജ്’ വീണ്ടും വിവാദത്തില്‍പ്പെട്ടു. രജ്പുത് രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന് പേരിട്ടത് നേരത്തെ വിവാദമായിരുന്നു. പൃഥ്വിരാജ് എന്ന് മാത്രം വച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണി സേന രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ മറ്റൊരു ആവശ്യവുമായി എത്തിയിരിക്കുകയാണ് കര്‍ണ്ണി സേന. ചിത്രത്തിന്റെ തിരക്കഥ തങ്ങളെ കാണിക്കണം എന്നാണ് പുതിയ ആവശ്യം. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങള്‍ അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിച്ചിരുന്നു.

മാത്രമല്ല, കഴിഞ്ഞ ദിവസം അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവത് എന്ന ചിത്രത്തിനും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ എടുക്കുന്ന സംവിധായകര്‍ ഈ കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണ എന്നും സേന കൂട്ടിച്ചേര്‍ത്തു. 2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലര്‍ ആണ് ചിത്രത്തില്‍ നായിക.

More in Malayalam

Trending

Recent

To Top