Connect with us

നാല് പെൺ മക്കളിൽ ഏറ്റവും ഇഷ്ടം ദിയയോടൊ ? നടൻ കൃഷ്ണ കുമാറിന്റെ മറുപടി വൈറൽ

Actor

നാല് പെൺ മക്കളിൽ ഏറ്റവും ഇഷ്ടം ദിയയോടൊ ? നടൻ കൃഷ്ണ കുമാറിന്റെ മറുപടി വൈറൽ

നാല് പെൺ മക്കളിൽ ഏറ്റവും ഇഷ്ടം ദിയയോടൊ ? നടൻ കൃഷ്ണ കുമാറിന്റെ മറുപടി വൈറൽ

മലയാള ചലച്ചിത്ര മേഖലയിലും ടെലിവിഷനിലും സാന്നിധ്യമുറപ്പിച്ച ഒരു പ്രമുഖ താരമാണ് നടൻ കൃഷ്‌ണ കുമാർ. ഒരു നടൻ എന്നതിന് പുറമെ സംവിധായകനും റൈറ്ററും കൂടിയാണ് താരം. ഒരുകാലത്ത് പെൺ മനസുകളുടെ മനം കവർന്ന താരം കൂടിയാണ് നടൻ. മലയാള സിനിമയിലും,സീരിയലിലും സജീവമെന്നത് പോലെ തന്നെ തമിഴിലും നിറ സാന്നിധ്യമാണ് കൃഷ്ണ കുമാർ.

സിനിമയിലും സീരിയലിലുമെന്ന പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും നടൻ സജീവമാണ്. തന്റെ കുടുംബവുമായുള്ള ഒരു കൊച്ചു കൊച്ചു വിശേഷങ്ങളും ആരാധകരോട് താരം പങ്കുവെക്കാറുണ്ട്. കൃഷ്ണ കുമാറിണ് നാല് പെണ്മക്കളാണ്. നാലുപേരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നടൻ പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് നാല് പേരുടെയും ചിത്രങ്ങൾ വൈറലായി മാറുന്നത് .

മൂത്ത മകൾ അഹാന കൃഷ്ണ ഒരു നടിയാണ്. അഹാനയുടെ ചിത്രത്തിന്റെ വിശേഷങ്ങളും മറ്റും എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടൻ തന്റെ രണ്ടാമത്തെ മകൾ ദിയയുടെ ചിത്രമാണ് പങ്കുവെച്ചത്. നൊടിയിടെ കൊണ്ട് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. പക്ഷേ, ഇതിൽ രസമെന്തെന്നാൽ താരത്തോട് ഒരു ആരാധിക ചോദിച്ച ചോദ്യവും അതിനു നടൻ നൽകിയ മറുപടിയുമാണ് . ഇതാണിപ്പോൾ വൈറലായി മാറുന്നത്.

” തന്റെ രണ്ടാമത്തെ മകൾ ദിയയോടാണോ ഏറ്റവും കൂടുതൽ സ്നേഹമെന്നാണ് കൃഷ്ണ കുമാറിനോട് ആരാധിക ചോദിച്ചത്. എന്നാൽ നടൻ നൽകിയ മറുപടിയാകട്ടെ ഇതിലും രസമാണ്. എന്റെ നാല് പെൺമക്കളെയും ഞാൻ തുല്യമായാണ് സ്നേഹിക്കുന്നത്.. പക്ഷേ ദിയയാണ് എനിക്ക് ഏറ്റവും കൂടുതൽ ചിത്രങ്ങൾ അയക്കുന്നത് ” – കൃഷ്ണ കുമാർ പറഞ്ഞു. ഇതാണിപ്പോൾ തരംഗമായി മാറുന്നത്.

വൗ ഗുഡ് റിപ്ലൈ എന്നാണ് മറ്റു ചില ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലരാകട്ടെ ആരാധിക ചോദിച്ചത് പോലെയാണ് വിശ്വസിച്ചിരുന്നതെന്നാണ് അവർ പറയുന്നത്. എന്തായാലും സംഭവം ഏറ്റുപിടിച്ചിരിക്കുകയാണ് സമൂഹ മാധ്യമം.

krishna kumar- post- viral on social media

More in Actor

Trending