Connect with us

ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നു, ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ; ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

Malayalam

ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നു, ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ; ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നു, ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ; ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന്‍ തുടങ്ങി നിരവധി പേരാണ് അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

ഒരിക്കലും ഒറ്റയ്ക്കാവില്ല മുത്തെ… എന്നാണ് നടിയുടെ പോസ്റ്റ് പങ്കുവെച്ച് ബാബുരാജ് കുറിച്ചത്. നടിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും പിന്തുണ അറിയിക്കുന്നത്. അവള്‍ക്കൊപ്പം എന്നു കുറിച്ചാണ് നിമിഷ സജയന്‍ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുറിപ്പ് പങ്കുവെച്ചാണ് ഐശ്വര്യ ലക്ഷ്മി പിന്തുണ അറിയിച്ചിരിക്കുന്നത്.

‘ചുറ്റും നടക്കുന്ന ഒരു ചര്‍ച്ചകളോടും പ്രതികരിക്കാതെ ഈ സമയത്തെല്ലാം അവര്‍ പെരുമാറിയ രീതിയോട് ബഹുമാനം. ആഘാതത്തിന് അതീതമായ ഒരു ജീവിതമുണ്ട് എന്ന് ഞങ്ങള്‍ക്ക് കാണിച്ചു തന്നതില്‍ അവരോട് കൂടുതല്‍ ബഹുമാനം തോന്നുന്നു. അവരെ കുറിച്ച് പലതരത്തിലുള്ള കഥകള്‍ പ്രചരിക്കുമ്പോവും മനോഹരമായി ജീവിതം മുന്നോട്ടു കൊണ്ടു പോവുന്നതിലും ബഹുമാനം, അവരോട് ബഹുമാനം തോന്നുന്നു” എന്ന് ഐശ്വര്യ ലക്ഷ്മി കുറിച്ചു.

നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top