Connect with us

ഗിരീഷ് ഇല്ലായിരുന്നുവെങ്കില്‍ ആ സിനിമ ആരും അറിയില്ലായിരുന്നു; രാത്രിയുടെ സൗന്ദര്യവും രൗദ്രഭാവവും എല്ലാം ഹോളിവുഡില്‍ പോയാല്‍ പോലും കാണാന്‍ കഴിയില്ല

Malayalam

ഗിരീഷ് ഇല്ലായിരുന്നുവെങ്കില്‍ ആ സിനിമ ആരും അറിയില്ലായിരുന്നു; രാത്രിയുടെ സൗന്ദര്യവും രൗദ്രഭാവവും എല്ലാം ഹോളിവുഡില്‍ പോയാല്‍ പോലും കാണാന്‍ കഴിയില്ല

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജെല്ലിക്കട്ടിനായി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ കരസ്ഥമാക്കിയപ്പോള്‍ അതിന് പിന്നില്‍ എസ് കുമാറെന്ന ഛായാഗ്രാഹകന്റെ നിലപാട് നിര്‍ണായകമായി എന്ന് റിപ്പോര്‍ട്ടുകള്‍.

പുരസ്‌കാരത്തിനായി ഹിന്ദി, ബംഗാളി ചിത്രങ്ങള്‍ക്കൊപ്പമാണ് ജെല്ലിക്കട്ട് മത്സരിച്ചത്. ഹിന്ദി, ബംഗാളി ചിത്രത്തിലെ ഛായാഗ്രാഹകന് വേണ്ടി വലിയ വാദം തന്നെ ജൂറിയില്‍ നടന്നു. എന്നാല്‍ ജെല്ലിക്കട്ടില്‍ ഗിരീഷ് ചെയ്തതെന്തെന്ന് എസ് കുമാര്‍ ജൂറി അംഗങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തു.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാര നിര്‍ണയം വോട്ടെടുപ്പിലേക്ക് പോയേക്കുമെന്ന് തോന്നിയിരുന്നു. ഒടുവില്‍ ഛായാഗ്രാഹകനുള്ള പുരസ്‌കാര നിര്‍ണയത്തില്‍ ഛായാഗ്രാഹകന്റെ നിലപാട് തന്നെ സ്വീകരിക്കപ്പെട്ടു.

ഗിരീഷ് ഇല്ലായിരുന്നുവെങ്കില്‍ ആ സിനിമ ആരും അറിയില്ലായിരുന്നു. ബജറ്റില്ലാത്ത ജെല്ലിക്കെട്ട് ആ രീതിയില്‍ ചിത്രീകരിച്ചില്ലായിരുന്നുവെങ്കില്‍ ആ സിനിമയെ കുറിച്ച് ആരും അറിയില്ലായിരുന്നു.

വൈഡ് ഷോട്ടുകളും വിഷ്വലുകളും ഡീറ്റെയ്ലിങ്ങും രാത്രിയുടെ സൗന്ദര്യവും രൗദ്രഭാവവും എല്ലാം ഹോളിവുഡില്‍ പോയാല്‍ പോലും കാണാന്‍ കഴിയില്ലെന്ന് എസ് കുമാര്‍ പറഞ്ഞു.

ഹോളിവുഡുമായി മലയാള സിനിമ താരതമ്യം ചെയ്യേണ്ട. പക്ഷെ ഗിരീഷ് ആ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നുവെന്നും എസ്. കുമാര്‍ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top