Connect with us

ബീനയോട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു, വയ്യെങ്കിലും ഒപ്പം വന്നു; അവിടുന്നാണ് പ്രണയം തുടങ്ങിയത്‌ !

Malayalam

ബീനയോട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു, വയ്യെങ്കിലും ഒപ്പം വന്നു; അവിടുന്നാണ് പ്രണയം തുടങ്ങിയത്‌ !

ബീനയോട് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു, വയ്യെങ്കിലും ഒപ്പം വന്നു; അവിടുന്നാണ് പ്രണയം തുടങ്ങിയത്‌ !

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. രണ്ട് പേരും ബിഗ്‌സ്‌ക്രീനില്‍ അഭിനയിച്ചുണ്ടെങ്കിലും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് മിനിസ്‌ക്രീനിലൂടെയായിരുന്നു. ഒരുമിച്ചും അല്ലാതെയും നിരവധി കഥാപാത്രങ്ങളാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും കൂടുതല്‍ ദൃഢമായി മുന്നോട്ട് പോകുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മനോജ് കുമാര്‍ ഇപ്പോള്‍. ബീനയെ ആദ്യമായി കണ്ടതിനെ കുറിച്ചും പ്രണയം തോന്നിയതിനെ കുറിച്ചുമെല്ലാം താരം തുറന്നു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മനോജ് ഓര്‍മ്മകള്‍ പങ്ക് വെച്ചത്.

ബോംബെയില്‍ നടന്നൊരു പ്രോഗ്രാമില്‍ വച്ചാണ് ബീനയെ ആദ്യമായി കാണുന്നതെന്നും അന്ന് പാടിയ പാട്ടിന് ബീന അഭിനന്ദനം അറിയിച്ചിരുന്നു. അങ്ങനെയാണ് പരിചയം തുടങ്ങുന്നതെന്നും താരം പറയുന്നു. ആ പരിചയത്തിന്റെ പേരില്‍ പിന്നീട് ഒരു പരിപാടിയ്ക്ക് ബീനയെ ക്ഷണിക്കാന്‍ സംഘാടകര്‍ മനോജിനെ സമീപിച്ചു. ബീനയോട് സംസാരിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു. നോട്ടീസും അച്ചടിച്ചു. എന്നാല്‍ പരിപാടി ദിവസം വിളിച്ചപ്പോള്‍ ബീന പനി പിടിച്ച് കിടക്കുകയായിരുന്നു. സംഘാടകരുടെ സമ്മര്‍ദ്ദത്തില്‍ ബീനയോട് വരാന്‍ പറ്റുമോന്ന് ചോദിച്ചു. വയ്യെങ്കിലും ബീന ആ പരിപാടിയില്‍ സഹകരിച്ചു. ബീനയെ തിരികെ കൊണ്ടാക്കി വന്ന ശേഷം തനിക്ക് കടുത്ത പനിയും തുടങ്ങി. അപ്പോഴാണ് ആദ്യമായി ബീനയോട് പ്രണയം തോന്നിയതെന്നും ആ പനിച്ചൂടിലും ഞാന്‍ വിളിച്ചപ്പോള്‍ ഒരു പരിഭവവും പറയാതെ വന്നു സഹകരിച്ചതില്‍ വളരെ സന്തോഷം തോന്നിയെന്നും മനോജ് പറയുന്നു.

അതിന് ശേഷം കുറേ വര്‍ഷങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പതിയെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയുമായിരുന്നു. രണ്ട് മതങ്ങളില്‍പെട്ടവരായതിനാല്‍ വീട്ടുകാരെ വെറുപ്പിച്ചൊരു സാഹസത്തിന് തയ്യാറാകാതെ വീട്ടുകാര്‍ അനുവദിക്കുമെങ്കില്‍ മാത്രം വിവാഹം എന്ന ധാരണയില്‍ ഇരുവീടുകളിലും കാര്യം അറിയിച്ചു. ഭാഗ്യത്തിന് വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഒന്നായത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായി. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ലെന്നും കൂടിയിട്ടേയുള്ളൂവെന്നും മനോജ് വ്യക്തമാക്കി.

സ്‌കൂളില്‍ നാടകത്തിനൊക്കെ സജീവമായിരുന്നു. കുറച്ച് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി നാടകം കളിക്കാന്‍ തുടങ്ങി. പിന്നീട് കുറച്ച് കാലത്തിന് ശേഷം മിമിക്രിയിലേക്ക് മാറി. ഇങ്ങനെ നാടകവും മിമിക്രിയുമായി നടക്കുന്നത് വീട്ടുകാര്‍ക്ക് ടെന്‍ഷനായി. അവര്‍ എങ്ങനെയും ഗള്‍ഫില്‍ അയക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് സൗദി അറേബ്യയില്‍ സെയില്‍മാനായി മൂന്നര വര്‍ഷത്തെ ജീവിതം. എന്നിലെ കലാകാരനെ ജയിലിലടച്ച വര്‍ഷങ്ങളായിരുന്നു അത്. ഒന്നും സമ്പാദിക്കാന്‍ നില്‍ക്കാതെ ആ പണി മതിയാക്കി ഞാന്‍ നാടുപിടിച്ചു. ആര്‍ട്ടിസ്റ്റ് വിനോദ് കെടാമംഗലം എന്റെ സുഹൃത്താണ്. അവനും ഞാനും പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങി. പതിയെ പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലെത്തി. ആ സമയത്ത് എനിക്ക് ദൂരദര്‍ശനില്‍ ഒരു വേഷം കിട്ടി. അങ്ങനെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. ചെറിയ വേഷങ്ങളാണെങ്കിലും ഇക്കാലത്തിനുള്ളില്‍ 25 സിനിമകള്‍ ചെയ്തു. എന്നിരുന്നാലും രണ്ട് പേരുടെയും കരിയറില്‍ പിന്തുണയായത് സീരിയലുകളാണ് എന്നും മനോജ് പറയുന്നു.

More in Malayalam

Trending

Recent

To Top