Connect with us

ബിഗ് ബോസ് 3 മത്സരാർത്ഥികൾ ഇവർ ! ഇനി കളി വേറെ ലെവൽ ഇത് പൊളിച്ചടുക്കും

Malayalam

ബിഗ് ബോസ് 3 മത്സരാർത്ഥികൾ ഇവർ ! ഇനി കളി വേറെ ലെവൽ ഇത് പൊളിച്ചടുക്കും

ബിഗ് ബോസ് 3 മത്സരാർത്ഥികൾ ഇവർ ! ഇനി കളി വേറെ ലെവൽ ഇത് പൊളിച്ചടുക്കും

ബിഗ് ബോസ് രണ്ട് അവസാനിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കേണ്ട ഷോ കൊറോണയുടെ പശ്ചാത്തലത്തിൽ 75 ദിവസം പൂര്‍ത്തിയായതിന് പിന്നാലെ നിര്‍ത്തിയത്. അതിന് പിന്നാലെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. കഴിഞ്ഞ ദിവസമായിരുന്നു
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം നടന്നത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യയും ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്നാംസീസണിന്റെ ലോഗോ പ്രകാശന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകരും വന്‍ ആവേശത്തിലാണ്. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

രശ്മി നായര്‍, ടാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പല താരങ്ങളുമാണ് കഴിഞ്ഞ സീസണില്‍ വന്നിരുന്നത്. വലിയ ജനപ്രീതി നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top