News
കോവിഡ് നെഗറ്റീവ്; രോഗ ബാധിത സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ, അവരെ വീണ്ടും കാണുന്ന സന്തോഷം പങ്കുവെച്ച് അല്ലു അര്ജുന്
കോവിഡ് നെഗറ്റീവ്; രോഗ ബാധിത സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ, അവരെ വീണ്ടും കാണുന്ന സന്തോഷം പങ്കുവെച്ച് അല്ലു അര്ജുന്
കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന താരം അല്ലു അര്‍ജുന്റെ പരിശോധന ഫലം നെഗറ്റീവായി. അല്ലു അര്‍ജുന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
ക്വാറന്റീന്‍ കഴിഞ്ഞ് കുടുംബത്തെ ആദ്യമായി കാണുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ ആയിരുന്നു.
15 ദിവസത്തെ ക്വാറന്റീന് ശേഷം വീണ്ടും അവരെ കാണുകയാണെന്നും സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ലെന്നും അല്ലു അര്‍ജുന്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു.
ഏപ്രില്‍ 28നായിരുന്നു അല്ലു അര്ജുന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
കൈ്വറന്റൈന്‍ സമയം, ദൂരെ നില്‍ക്കുന്ന മക്കളുടെ ചിത്രവും തന്റെ മകള്‍ തനിക്കായി തയ്യാറാക്കിയ ദോശയുടെ ചിത്രവും വീഡിയോയും എല്ലാം താരം പങ്കുവെച്ചിരുന്നു.
അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന പു്ഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. ആന്ധ്രയിലെ ചന്ദനകടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന ഖ്യാതിയോടെ കൂടെയാണ് ചിത്രം എത്തുന്നത്. പുഷ്പയില്‍ വില്ലനായി ഫഹദ് എത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചത്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.