Connect with us

20000 കോടിയുടെ നമമി ഗംഗയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകുന്നു, ജനങ്ങളെയും സംരക്ഷിക്കുന്നില്ല.. നദികളെയും സംരക്ഷിക്കുന്നില്ല; വിമര്‍ശനവുമായി കമല്‍ ഹസന്‍

News

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ദിനം പ്രതി അതിരൂക്ഷമായി മാറുകയാണ്. നിരവധി പേര്‍ രോഗ ബാധിതരാകുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറുന്നത്.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബീഹാറിലെ ബക്സറിലെ മൃതശരീരങ്ങള്‍ ഗംഗയുടെ തീരത്തായി ഒഴുക്കിയത്. ഇതിനകം 96 മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗംഗയില്‍ നിന്നും കണ്ടെത്തിയത്.

ബീഹാറിലെ ബുക്സര്‍ ജില്ലയില്‍ നിന്നും 71 മൃതദേഹങ്ങളും ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്നും ഇരുപത്തഞ്ച് മൃതദേഹങ്ങളുമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകിയതും ജീര്‍ണ്ണിച്ച നിലയിലുമാണ് കണ്ടെടുത്തത്. അതുകൊണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

20000 കോടിയുടെ നമമി ഗംഗയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകുന്നു. ജനങ്ങളെയും സംരക്ഷിക്കുന്നില്ല.. നദികളെയും സംരക്ഷിക്കുന്നില്ല. വര്‍ദ്ധിച്ച് വരുന്ന ചിത്രങ്ങള്‍ ദയനീയമായി അലിഞ്ഞുപോകുന്നു എന്നാണ് കമല്‍ ഹസന്‍ പറഞ്ഞത്.

അതേസമയം മൃതദേഹങ്ങള്‍ കൊവിഡ് രോഗികളുടേതാണോ എന്ന കാര്യം ഇനിയും ഇരു സംസ്ഥാനങ്ങളിലേയും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ബുക്സറിലെ ചൗസ്യ ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

More in News

Trending

Recent

To Top